ഇന്ദ്രൻ : മാറി ഇരിക്ക് ഞാൻ പോവാം…
റെമോ : ശെരി പോ
ഇന്ദ്രൻ : എടാ ശ്രീയുടെ ഇഷ്യൂ വന്നത് അല്ലേ ആളുകൾ എന്നെ അറിയും ചിലപ്പോ ആരേലും കൈ വച്ചാലോ….
റെമോ : സാരം ഇല്ല
ഇന്ദ്രൻ : ആണോ
റെമോ : അല്ലെങ്കിൽ വേണ്ട ഞാൻ വാങ്ങാം…
ഇന്ദ്രൻ : വേഗം പോയിട്ട് വാ….
_____________________________
അമർ : എന്നിട്ട്…
റെമോ : 😭😭 ഇറങ്ങി കുറച്ച് നടന്നതും എന്തോ വെളിയിൽ വീണു തിരിഞ്ഞ് നോക്കിയതും എൻ്റെ ബാഗ് ആണ്…. സോറി ബ്രോ എന്നും പറഞ്ഞ് അവൻ ഈ പേപ്പർ എൻ്റെ നേരെ ചുരുട്ടി എറിഞ്ഞിട്ട് എന്നെ നോക്കി ഒരു ചിരി ചിരിച്ചു ….എൻ്റെ ജീവൻ പോയട അമറെ ആ ചിരിയിൽ… അവൻ കരഞ്ഞ് കൊണ്ട് നിലത്തേക്ക് ഇരുന്നു….
അമ്മ വന്ന് പേപ്പർ വാങ്ങി നിവർത്തി ചുളുക്ക് മാറ്റി വായിച്ച് തുടങ്ങി….
കത്ത്…..
മൈ ഡിയർ ഫ്രണ്ട്സ്സ്.,
ഈ കത്തും കൊണ്ട് ഒരു ദൂതനെ ഞാൻ അയക്കാം…
റോമാറോ ജോസെഫ്: സോറി ഫോർ ചീറ്റിങ് യു… എൻ്റെ പ്രിയ കൂട്ടുകാരാ….
എല്ലാം എല്ലാരും അറിഞ്ഞ് കാണും
.എന്നെ അന്വേഷിച്ച് സമയം കളയാതെ അവരവരുടെ കാര്യം നോക്കി ജീവിക്കുക…
എനിക്ക് അറിയാം ആര് ഇല്ലെങ്കിലും എന്നെ എന്നും ചേർത്ത് പിടിക്കാൻ നിങൾ കാണും എന്ന്….
പക്ഷെ ഞാൻ പഴയ ഇന്ദ്രജിത്ത് രാമനാഥൻ അല്ല വെറും ഇന്ദ്രജിത്ത് മാത്രം ആണ് എന്ന കാര്യം നിങ്ങൾക്കും അറിയാം അല്ലോ….
പൈസ ഇല്ലെങ്കിൽ കൂട്ടുകാർക്ക് പോലും ഞാൻ വെറും ബാധ്യത ആയി മാറും നിങ്ങൾക്ക് അങ്ങനെ ഒരു ബാധ്യതായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല…
എല്ലാവർക്കും നല്ലത് മാത്രം നടക്കട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു ആശംസിക്കുന്നു …
എന്ന് വെറും ഇന്ദ്രജിത്ത്
.അമ്മ : മോനെ തിരിച്ച് വാ കുട്ടാ
പപ്പ : ഇത് വണ്ടിയിൽ ആണ് കേറി പോയത്…
അച്ചു : ഇല്ല അങ്കിൾ അതൊക്കെ വിളിച്ച് ചോദിച്ചതാ. ഒന്നും ആയില്ല….അത് കോൺട്രാക്ട് ഓടുന്ന വണ്ടി ആണ് അവർക്ക് അറിയില്ല ഗാരേജിൽ ഓടുന്ന വണ്ടി ഇപ്പൊ എവിടെ ആണ് എന്ന്….