റെമോ : ഇതിനെല്ലാം കാരണം അവൻ ആണ് പട്ടി….
നന്ദൻ : അവനെ വെറുതെ വിടാൻ പാടില്ല…
അമർ : അവനെ അന്ന് ഇന്ദ്രൻ രക്ഷിച്ച് കൊണ്ടുവരാതെ ഇരുന്നിരുന്നെങ്കിൽ ഇപ്പൊ….
റെമോ : അത് മാത്രം ഒന്നും അല്ല ….
അച്ചു : വേണ്ട…
റെമോ : നീ പോടാ…
അമർ : എന്താ ടാ കാര്യം പറ
റെമോ : നീ ഈ വീഡിയോ കാണ് അവൻ വിഷ്ണു ഇന്ദ്രനെ മാളിൽ വച്ച് തല്ലുന്ന വീഡിയോ അവന് കാണിച്ച് കൊടുത്തു….
അമർ : ഇത് മറ്റ.
റെമോ : ഹരിയുടെ വിഷ്ണു ഇവളുടെ വിഷ്ണു രണ്ടും ഒന്നാണ്…..
അമർ : എന്ത് വിറ പകരന്ന ശബ്ദം കൊണ്ട് അമർ ചോദിച്ചു….
റെമോ : അതെ…
അമർ : നന്ദ ആണോ… പറ… ടാ
നന്ദൻ : അതെ ഇവൾക്ക് വേണ്ടി ആണ് ഇവളുടെ കൂടാ പിറന്നത് ആയത് കൊണ്ട് മാത്രം ആണ് തന്ത ഇല്ലാത്തവൻ ആണ് എന്ന് അറിഞ്ഞിട്ടും ഇന്ദ്രൻ അവനെ സഹായിച്ചതും പിന്നെ മാളിൽ വച്ച് തല്ലി കൊല്ലാതെ വിട്ടതും…
അച്ചു : നിങ്ങൾക്ക് പിടി കിട്ടിയില്ലേ…
അങ്കിൾ : ഇല്ല
അച്ചു : അങ്കിൾ ഇന്ദ്രൻ ജർമനിക്ക് പോവാൻ നിന്ന സമയം ഇല്ല
പപ്പ : അതെ
അച്ചു : അപ്പോ അവൻ ഒരിക്കെ വണ്ടിയിൽ നിന്നും വീണു എന്നും പറഞ്ഞ് വന്നില്ലേ…അത് വണ്ടിയിൽ നിന്ന് വീണത് അല്ല ഇതാണ് അവൻ വീഡിയൊ പപ്പക്ക് നേരെ നീട്ടി….
രാമാ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിയ മതിയാവൂ……വീഡിയോ കണ്ട് അങ്കിൾ പറഞ്ഞു…
അമർ ഓടി ഇന്ദ്രൻ്റെ വണ്ടിയിൽ കേറി സ്റ്റാർട്ട് ചെയ്തു ദീപു പിന്നിൽ കേറി….രണ്ടും കൂടെ ആരെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ വണ്ടി എടുത്ത് പോയി….
മഹി ആൻ്റി ഫോൺ മേടിച്ച് നോക്കി….
റെമോ : ഇന്ദ്രൻ എന്താ പറഞ്ഞത് അറിയോ ഈ വീട്ടിലേക്ക് വന്നാ ആത്മഹത്യ ചെയ്യും എന്ന്….അമ്മാതിരി ആയി അവസ്ഥ 😏