അമ്മ : മോളെ എന്താ സംഭവം ഞാൻ ആകെ ഒരു ലൂപ്പിൽ പെറ്റ പോലെ ആണ് പറ..നീ…
ചേച്ചി : ആൻ്റി സംഭവം ഒറ്റ വാക്കിൽ പറഞ്ഞാ സൂര്യയും എൻ്റെ അനിയത്തിയും ഇഷ്‌ട്ടത്തിൽ ആണ്… പക്ഷേ അവരെ പിരിക്കാൻ വേണ്ടി വിഷ്ണു ചെയ്ത ചതി ആണ് ഈ സംഭവം….
ആൻ്റി: എന്ത് കാര്യത്തിന്
ചേച്ചി : അവന് അവളെ കെട്ടണം….അവളെ പെഴച്ച പെണ്ണാക്കി മാറ്റിയാ പിന്നെ ഇവരും തെറ്റും വേറെ ഒരുത്തനും അവളെ കെട്ടുകയും ഇല്ല ….
പപ്പ : ഈ നാറ്റ കേസിന് എൻ്റെ മോനെ എന്തിനാ
ചേച്ചി : അങ്കിൾ അതൊക്കെ ഒരുപാട് പറയാൻ ഉണ്ട്… അതൊക്കെ സൗകര്യം പോലെ പറയാം നിങ്ങള് ഒറ്റ കാര്യം ഓർത്താ മതി ഇന്ദ്രൻ ഒന്നും ചെയ്തിട്ടില്ല.. പാവം ഞാൻ പോലും അവനെ ഒരുപാട് ശപിച്ചു എൻ്റെ രണ്ട് അനിയത്തിമ്മാരുടെ ജീവിതം നശിപ്പിച്ചതിൽ….
പപ്പ : ഇത് നിങ്ങളുടെ അല്ല അവൻ്റെ വിധി ആണ് ഈ നശിച്ച സ്ഥലത്ത് ജനിച്ചത്… പോട്ടെ സാരം ഇല്ല ….
പപ്പ ഉള്ളിലേക്ക് കേറി പോയി കുപ്പി എടുത്ത് അടി തുടങ്ങി…
അങ്കിൾ : ടാ ഒരെണ്ണം ഒഴിക്ക്
മുറിയിൽ നിശബ്ദത ഗ്ളാസിൻ്റെ അത് പോലെ കുടിച്ച് ഇറക്കുന്നതും മാത്രം ശബ്ദം…
അവര് അടി തുടർന്നു… തുടർന്നു തുടർന്ന് കൊണ്ടേ ഇരുന്നു . ഒരു കുപ്പി തീർന്നു…
പപ്പ : ദാസാ
എന്താ
പപ്പ : ദാസാ ഈ കൈ ഉണ്ടല്ലോ ഈ കൈ വച്ചാ പാവം എൻ്റെ മോനെ ഞാൻ തല്ലിയത് പപ്പ കൈ ടേബിളിൽ അമർത്തി അടിച്ചു….. അങ്കിൾ ;🥲
പപ്പ : ഞാൻ തല്ലിയപ്പോ അവൻ്റെ മുഖം കാണാം ദാസാ മനസാക്ഷി ഉള്ള ആർക്കും അത് സഹിക്കില്ല ഡോ… ☺️ ഹും ഇന്ദ്രൻ ഇന്ദ്രജിത്ത് രാമനാഥൻ…. സ്റ്റാർ കിഡ്…😏😏 ഇത് പോലെ നശിച്ച ജീവിതം…
എല്ലാരും അങ്ങോട്ട് വന്നു….
ദേവി ചേച്ചി : അതെ അങ്കിൾ വിഷമിക്കണ്ട