പപ്പ : ഇല്ല ഞാൻ സന്തോഷിക്കുക ആണ് അതാ രണ്ടെണ്ണം കൂടെ അടിക്കുമ്പോ ശെരി സന്തോഷം കൂടും…☺️
അവരൊക്കെ പപ്പയുടെ സംസാരം കേട്ട് ഇങ്ങനെ നിന്നു
പപ്പ : മോള് ചെല്ല് കൺസീവിങ് അല്ലേ കേറ്റ് ആക്കണ്ട ഗുഡ് നൈറ്റ്…ടാ വൺ മോർ….
ശരൺ ചേട്ടൻ : അങ്കിൾ പ്ളീസ് ഡോണ്ട്… എല്ലാത്തിനും പരിഹാരം ഉണ്ടാവും…
പപ്പ : എല്ലാത്തിനും ഉണ്ടോ… എൻ്റെ മോൻ അനുഭവിച്ച വിഷമം അതിന് പരിഹാരം ഉണ്ടോ … നിങ്ങളുടെ കുട്ടിക്ക് സംഭവിച്ച മാനഹാനി അതിന് പരിഹാരം ഉണ്ടോ ഈ കുട്ടിയുടെ കണ്ണീരിന് പരിഹാരം ഉണ്ടോ… ഇപ്പൊ പോയില്ലേ അഞ്ചാറ് പേര് അവരുടെ സന്തോഷം പോയില്ലേ അതിന് പരിഹാരം ഉണ്ടോ…. എൻ്റെ മോൻ്റെ പൊളിഞ്ഞു പോയ കുടുംബജീവിതം അതിന് ഉണ്ടോ പരിഹാരം… ഈ വീട്ടിലെ സന്തോഷം നശിച്ചിട്ട നാലാമത് രാത്രി ആണ് ഇത് ഇത്ര ദിവസം ഞങ്ങള് അനുഭവിച്ച പ്രഷർ അതിന് ഉണ്ടോ പരിഹാരം…. ഇല്ല ഡോ എല്ലാം പോയി….
ശരൺ ചേട്ടൻ : അങ്കിൾ പറഞ്ഞത് എല്ലാം ശെരി തന്നെ… എനിക്ക് എന്ത് പറയണം എന്ന് അറിയില്ല നമ്മൾക്ക് ശ്രമിക്കാം അങ്കിൾ ….
പപ്പ : എടോ എൻ്റെ ഈ കണ്ട സ്വത്ത് മുഴുവൻ അനുഭവിക്കണ്ട ഒരുത്തൻ ആണ് അനാഥൻ എന്ന് ഒരു സെൽഫ് ടാഗ് ഇട്ട് ഇറങ്ങി പോയത്…. ഞാൻ ഒരു കാര്യം പറയാം എൻ്റെ മോൻ വരാൻ വൈക്കും തോറും എൻ്റെ പിടി വിട്ട് പോവും പറഞ്ഞേക്കാം….
ശരൺ ചേട്ടൻ : അങ്കിൾ നമ്മൾ രണ്ട് കൂട്ടർക്കും വലിയ നഷ്ട്ടം ആണ് സംഭവിച്ചത് ഇനി അത് വഷളാവാതെ നോക്കണ്ടത് നമ്മൾ തന്നെ അല്ലേ അങ്കിൾ….
ദേവി ചേച്ചി : അതെ അങ്കിൾ ഇന്ദ്രൻ നിരപരാധി ആണ് എന്ന് അവൻ തന്നെ പ്രൂഫ് ചെയ്തു … അവൻ എൻ്റെ അനിയത്തിക്ക് ഒരു പുതിയ ജീവിതം കൂടെ തന്നു….
പപ്പ : സ്വന്തം ജീവിതം തുലച്ചു മറ്റുള്ളവർക്ക് ജീവിതം ഉണ്ടാക്കി കൊടുത്ത പൊട്ടൻ എൻ്റെ മോൻ… ദേ കണ്ടല്ലോ പോയത് ആറ് പേര് അതിൽ ഒരുത്തൻ എൻ്റെ മോൻ ഉണ്ട് ഇവരിൽ ആരുടെ കൈയ്യിൽ കിട്ടിയാലും നിങ്ങളുടെ കുട്ടി പിന്നെ ഞാൻ ഒന്നും പറയുന്നില്ല….