അമ്മ : നീ ഒരു കാര്യം ചെയ്യ് കുറച്ച് വെഷം എനിക്ക് താ…താ ടാ…
അമർ : എന്താ ആൻ്റി ഇങ്ങനെ …
അമ്മ : പിന്നെ ഞാൻ എന്നാ ചെയ്യണം പറ ടാ നീ… ഒരേ ഒരു മോൻ്റെ ജീവിതം ഞാൻ ആയിട്ട് തുലച്ചു അവനെ ചവിട്ടി പുറത്താക്കി… അതും ചെയ്യാത്ത കുറ്റത്തിന്… എനിക്ക് മടുത്തു ഈ ജീവിതം….
അമർ : ആൻ്റി കരയണ്ട ഞാൻ എൻ്റെ വിഷമം കൊണ്ട് പറഞ്ഞതാ… എത്ര വട്ടം ഞാനും അങ്കിളും പറഞ്ഞതാ… വേണ്ട സമയത്ത് നമ്മൾ അവൻ്റെ കൂടെ നിന്നില്ല…. എനിക്ക് തോന്നുന്നില്ല അവനായിട്ട് തിരിച്ച് വരില്ല …
അമ്മ : കണ്ടോ എവിടെ വരെ എത്തി കാര്യങ്ങള് ….
അമർ : നോക്കാം ആൻ്റി അവര് എറണാകുളത്തേക്ക് പോവാ… എന്നോട് വീട്ടിൽ പോയി നിങ്ങളെ ഒക്കെ നോക്കാൻ കൂടെ ഇരിക്കാനും പറഞ്ഞു….
അമർ : അങ്കിൾ എവിടെ…
അമ്മ : കുടിച്ച് കുടിച്ച് അതിൻ്റെ അകത്ത് ഉണ്ട്…
അമർ : ഡീ അമ്മു ഡീ അകത്ത് പോ… അകത്ത് പോയി കിടക്ക്…
അമ്മു :
അമ്മ.: ടാ അവളെ ഒന്ന് ഉള്ളിൽ…
അമർ അമ്മുവിൻ്റെ കൈ പിടിച്ച് പൊക്കി കൊണ്ട് പോയി മുകളിൽ കിടത്തി….
തളർന്ന് കിടന്ന അമ്മു ബെഡ് മുഴുവൻ കരഞ്ഞ് നനച്ചു….
⏩ 10 മിനിറ്റ്
കാലിൽ ആരോ ഊതുന്ന പോലെ അവൾക്ക് തോന്നി…
ഇന്ദ്രൻ : അമ്മു…. അമ്മുക്കുട്ടാ…
അമ്മു : ഇന്ദ്ര ഇന്ദ്ര..
എണീക്കാൻ പോയ അമ്മുവിൻ്റെ കവിളിൽ കവിൾ ചേർത്ത് പുറകിൽ കൂടെ കെട്ടിപ്പിടിച്ചു….
അമ്മു: മാറ് ഞാൻ ഒന്ന് കാണട്ടെ…
ഇന്ദ്രൻ : വേണ്ട നീ എന്നെ കാണണ്ട അമ്മു …
അമ്മു : സോറി കണ്ണാ നീ മുഖം മാറ്റ് ഞാൻ ഒന്ന് കാണട്ടെ നിന്നെ….
ഇന്ദ്രൻ : ഇല്ല ടാ നീ എന്നെ നോക്കിയാ എനിക്ക് സങ്കടം ആവും…
അമ്മു : ഞാൻ കാല് പിടിച്ച് മാപ്പ് പറയാം… പ്ളീസ് എന്നെ വിഷമിപ്പിക്കല്ലേ കണ്ണാ….