ഇന്ദ്രൻ : നീ വിഷമിക്കണ്ട കുട്ടാ എന്തിനാ വിഷമിക്കുന്നത്… ഞാൻ എത്ര ദൂരെ ആണെങ്കിലും എൻ്റെ മനസ്സ് നിൻ്റെ കൂടെ തന്നെ കാണും …. എന്താ കാരണം
അമ്മു : എന്താ കാരണം…
ഇന്ദ്രൻ : എൻ്റെ മനസ്സിൽ നീ അല്ലേ ഉള്ളത്…
അമ്മു അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി നെഞ്ച് പൊട്ടി മരിക്കും എന്ന് അവൾക്ക് തോന്നി … ഇന്ദ്രൻ്റെ മനസ്സ് ഓർത്ത് അവൾ കരയാൻ തുടങ്ങി….
ഇന്ദ്രൻ : അമ്മു ഇങ്ങനെ കരയല്ലേ… എനിക്ക് സങ്കടം ആവും …
അമ്മു : നീ വന്നില്ലേ ഇനി ഞാൻ കരയില്ല …
ഇന്ദ്രൻ : ഞാൻ യാത്ര പറയാൻ ആണ് വന്നത് … നിന്നോട് പറയാതെ പോവാൻ എനിക്ക് തോന്നിയില്ല അതാ….
അമ്മു അവനെ കൈക്ക് പിടിക്കാൻ നോക്കി പറ്റുന്നില്ല ഒരു വെളിച്ചം പോലെ ബ്ലർ ആയി ഇന്ദ്രനെ കാണാതെ ആയി….
അമ്മു. ചാടി എണീറ്റു സ്വപ്നം ആണ് എന്ന് മനസ്സിലായ… അവൾക്ക് സങ്കടം സഹിക്കാൻ പറ്റാതെ ആയി അവസാനം ആയി സ്വപ്നത്തിൻ ഇന്ദ്രനെ കണ്ട ഭാഗത്തേക്ക് നോക്കി അവള് അലറി കരയാൻ തുടങ്ങി….അമൃതക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി…
ആൻ്റി അവളുടെ ഒച്ച കേട്ട് ഉറക്കത്തിൽ നിന്നും എണീറ്റു….
ആൻ്റി: മോളെ എന്താ ഡീ
അമ്മു : അമ്മ ഇന്ദ്രൻ വന്നു അമ്മ… ദേ അങ്ങോട്ട് പോയി…. ആകാശത്ത് കൈ ചൂണ്ടി അമ്മു പറഞ്ഞു….
ആൻ്റി : തേങ്ങി കരഞ്ഞ് കൊണ്ട് അവളെ ചേർത്ത് പിടിച്ചു… അമ്മ അങ്ങോട്ട് വന്നു
അമ്മ : എന്താ എന്താ ഇവിടെ
ആൻ്റി: മോൾ അവനെ സ്വപ്നം കണ്ടതാ….
അമ്മ വന്ന് അപ്പുറത്ത് ആയി ഇരുന്നു…
അമ്മു : ആൻ്റി ഈ നശിച്ച ഞാൻ …..പാവം ഇന്ദ്രനെ ഒരുപാട് ദ്രോഹിച്ചു ആൻ്റി…
അമ്മ : ദേ താഴെ ഒരുത്തൻ റൂമും അടച്ച് ഫോൺ വിളി തന്നെ ആണ് … എല്ലാവരുടെയും മനസ്സമാധാനം പോയി…
അമ്മ മുഖം പൊത്തി കരച്ചിൽ തുടങ്ങി…