സൂര്യ : എന്തിന് അരവിന്ദേട്ടനെ വിളിച്ച് പറയാം…രാവിലെ ആവട്ടെ…
അമർ നന്ദന് കോൾ ചെയ്തു…
നന്ദൻ : അമർ ആണ്
നന്ദൻ : ഹലോ
അമർ : ഹലോ പാസ്സ്പോർട്ട് ഒക്കെ ഉണ്ട് ഇവിടെ തന്നെ ഉണ്ട്
നന്ദൻ : ആണോ ഹോ ഭാഗ്യം…. ടാ പാസ്പോർട്ട് വീട്ടിൽ ഉണ്ട് എന്ന് അവൻ കൂടെ ഉള്ളവരോട് പറഞ്ഞു….
അമർ : നിങ്ങള് എവിടെ ആണ്….
നന്ദൻ : ബാറിൽ ഉണ്ട് വിഷ്ണു ചേട്ടൻ്റെ
അമർ : ഞാൻ അങ്ങോട്ട് വരാം….
നന്ദൻ : ശെരി….വാ….
നന്ദൻ : അവൻ ഇങ്ങോട്ട് വരുക ആണ് എന്ന്…
പെട്ടെന്ന് ബാറിൻ്റെ വെളിയിൽ ആരോ വിളിച്ചു…
വിഷ്ണു ഏട്ടൻ വെളിയിലേക്ക് നോക്കി…പോലീസ് ആയിരുന്നു അത്
എസ് ഐ: എന്തോടാ കഴിഞ്ഞില്ലേ
ചേട്ടൻ : ഇല്ല സാർ സമയം ആവും… ക്ലീനിങ് ഒക്കെ ഉണ്ട്….
എസ് ഐ : ആരാടോ ഉള്ളില്. …
ചേട്ടൻ : ഫ്രണ്ട്സ്സ് ആണ് സാർ…
എസ് ഐ ഉള്ളിലേക്ക് നോക്കി….
ഐ ഇത് മറ്റെ ചെക്കൻ ഇന്നലെ ഒരുത്തൻ വന്നു മറ്റെ രാമേട്ടൻ്റെ മോൻ
ചേട്ടൻ : ഇന്ദ്രജിത്ത്
എസ് ഐ: അതെ അത് തന്നെ….കള്ളൻ നടു റോടിൽ കുലിസിതം…..
അമർ അങ്ങോട്ട് കേറി വന്നു…
എസ് ഐ: നീ രാമേട്ടൻ്റെ മോൻ അല്ലേ ടാ…
അമർ : അല്ല പെങ്ങളുടെ മോൻ ആണ്…
എസ് ഐ: എന്താ ടാ നീയും മറ്റവനെ പോലെ ആവാൻ ആണോ…
അമർ: സാർ ചുമ്മാ കാര്യം അറിയാതെ പറയല്ലേ…
വിഷ്ണു ഏട്ടൻ : കാര്യം ഒക്കെ അയാളോട് പറഞ്ഞു ..
എസ് ഐ: ചെ ചെ … ഇപ്പൊ ഉള്ള പിള്ളേര്. കാണിക്കുന്ന ഓരോന്ന് കാണുമ്പോ പേടി ആവുക ആണ്… എന്നിട്ട് രുദ്രൻ എന്നെ വിളിച്ച് പറഞ്ഞില്ല ഒന്നും…
അമർ : രുദ്രൻ മാമൻ എൻ്റെ മാമനോട് സാറിനെ വന്ന് കണ്ട് പരാതി പറയാൻ പറഞ്ഞു… ഒരു പെൺകുട്ടി ഉൾപ്പെട്ടത് അല്ലേ സാറേ അത് കൊണ്ട് അവളുടെ വീട്ടുകാർ വന്ന് പറഞ്ഞു കേസ് ഒക്കെ ആയാ അവൾടെ ജീവിതം പോവും എന്നൊക്കെ അത് കൊണ്ട് ഇപ്പൊ ഞങ്ങള് വിട്ടു….