അച്ചു : ടാ ഒന്ന് പിടിച്ചാ രാത്രി തിരിച്ച് വരാം….
നന്ദൻ : അതെ ടാ നീ വരണ്ട ഞങ്ങള് പോയിട്ട് വരാം….
അമർ : അത് ….
റെമോ നീ പേടിക്കണ്ട നമ്മൾ ഇത്ര പേര് ഇല്ലെ…. നാറിയേ എത്രയും പെട്ടെന്ന് കണ്ട് പിടിക്കാം…
അച്ചു : അതെ സൂര്യ നീയും ദീപുവും നന്ദനും കൂടെ പോ…ഞങ്ങള് മൂനും കൂടെ വല്ല ലിങ്ക് കിട്ടോ നോക്കട്ടെ….
സൂര്യ : അതാ നല്ലത്….എൻ്റെ ഇന്ദ്ര എവിടെ ടാ നീ….
⏩ 15:00
വീട്ടിൽ
റൂബി ആൻ്റി: ത്രിപ്തി ആയോ ചേട്ടാ ചേട്ടന്…. പാവം എൻ്റെ കൊച്ച് അവനേ മിനിങ്ങാന്ന് വിളിച്ചപ്പോ അവൻ്റെ സന്തോഷം കാണണം … എന്നെ മനസ്സിലാക്കാൻ ആരെങ്കിലും ഓക്കേ ഉണ്ടല്ലോ എന്ന് പറഞ്ഞ് എൻ്റെ കുട്ടിയുടെ നെഞ്ച് പെടഞത് എനിക്ക് ഫോണിൽ കൂടെ കേക്കാൻ പറ്റി…. അറിയോ… റൂബി ആൻ്റി പൊട്ടി കരയാൻ തുടങ്ങി….
എല്ലാരും ഒരു അക്ഷരം മിണ്ടാതെ കേട്ട് നിന്നു
അമർ വീട്ടിലേക്ക് കേറി പോയി…
റൂബി ആൻ്റി: എന്തായടാ
അമർ : ഇല്ല അമ്മ അന്വേഷിക്കുന്നുണ്ട്
റൂബി ആൻ്റി : അവനെ കിട്ടിയാ അവനെയും കൊണ്ട് വീട്ടിലോട്ട് വാ കേട്ടോ മതി ഇവിടുത്തെ പൊറുതി… നീ ഇങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല കൃഷ്‌ണെച്ചി….അമ്മ.അമ്മ എന്നും വിളിച്ച് പിന്നാലെ നടന്ന അവനെ തള്ളി പറയാൻ നിനക്ക്.എങ്ങനെ പറ്റി ചേച്ചീ….
അമ്മ മറുത്ത് പറയാൻ ഒന്നും ഇല്ലാതെ കരഞ്ഞ് കൊണ്ട് ഉള്ളിലേക്ക് ഓടി…
പപ്പ അമ്മയെ വിളിച്ചു…
റൂബി ആൻ്റി : നീ ഇങ്ങനെ ഭാര്യയുടെ സാരിയും പിടിച്ച് നടന്നോ എൻ്റെ കൊച്ചിന് എന്തെങ്കിലും സംഭവിച്ച നിങ്ങളൊക്കെ നശിച്ച് നാരായണക്കല്ലെടുക്കും….
പപ്പ കലങ്ങിയ കണ്ണുകളുമായി തല താത്തി നിന്നു…
ദാസ് അങ്കിൾ : റൂബി നീ ഒന്ന് അടങ്
റൂബി ആൻ്റി : ഇല്ല ദാസേട്ട ഞാൻ ഇയാളോട് പറഞ്ഞതാ അവനോട് ഒന്ന് സംസാരിക്കാൻ അപ്പോ.ഈ മരപ്പൊട്ടൻ ഭാര്യയെ പേടി … ഇപ്പൊ എന്തായി ഒന്നേ ഒന്ന് കണ്ണെ കണ്ണ് എന്ന് വളർത്തിയ മോൻ പോയില്ലേ…. ഇരുന്ന് കരഞ്ഞോ താൻ….ഞാൻ പോവാ…