പപ്പ മോനെ എന്നെ ഇങ്ങനെ കൊല്ലാകൊല ചെയ്യാതെ ഒന്ന് വാടാ നിൻ്റെ കാല് ഞാൻ പിടിക്കാം….
പെട്ടെന്ന് തെഫ്റ്റ് അലാം അടിച്ചു….
പപ്പ ഞെട്ടി സ്വപ്നത്തിൽ നിന്ന് ഉണർന്നു…
അമർ ഓടി വെളിയിലേക്ക് വന്നു പപ്പ അവനെ ഒന്ന് നോക്കി…. അങ്കിളും അങ്ങോട്ട് വന്നു….
പപ്പ : ദാസാ എൻ്റെ മോൻ ആണ് ഇവൻ പപ്പ ഗ്ളാസിൽ കൈ വച്ച് തടവി കൊണ്ട് തല വച്ച് കരയാൻ തുടങ്ങി….
അങ്കിൾ : ഡോ എന്താ ഡോ താൻ ഇങ്ങനെ താൻ ഉള്ളിലേക്ക് വാ ….
പപ്പ : ഇല്ല ദാസ് ഈ വീട്ടിൽ എനിക്ക് ഇനി പറ്റില്ല എനിക്ക് ഒന്നും വേണ്ട ഞാൻ എൻ്റെ മോൻ്റെ വണ്ടി മാത്രം കൊണ്ട് പോവാ ടാ ചാവി ഇങ്ങ് താ ഞാനും എൻ്റെ മോനും ഇനി ഇങ്ങോട്ട് ഇല്ലാ…
അങ്കിൾ : ഡോ കുടിച്ച് ബോധം ഇല്ലാതെ ഓരോന്ന് പറയല്ലേ….
പപ്പ : ഇല്ല ഈ വീട് കാണുമ്പോ എനിക്ക് പേടി ആവുന്നു… മാ
പെട്ടെന്ന് സൂര്യയുടെ കാർ അങ്ങോട്ട് വന്നു…
അച്ചു അതിൽ നിന്ന് ഇറങ്ങി…. വന്നു….
അച്ചു : എന്താ അങ്കിൾ ഇവിടെ പ്രശ്നം… അമർ പറഞു
പപ്പ : ഇവിടെ ഒന്നും ഇല്ല നീ പോ അച്ചു….
അമർ : ടാ ഇവിടെ മാമനും ആൻ്റിയും ഒരേ വഴക്ക്….
അച്ചു : അങ്കിൾ ഞങ്ങള് പോവാ ഇന്ദ്രനെ അന്വേഷിച്ച് …
പപ്പ : സത്യം ആണോ
സൂര്യ : അതെ അവനെയും കൊണ്ട് വരാൻ ശ്രമിക്കുക ആണ് ഞങൾ
പപ്പ : എന്ത് സഹായം ആണ് ഞാൻ ചെയ്തു തരണ്ടത് … ടാ അമറേ എൻ്റെ പേഴ്സ് കൊണ്ട് വാ ….
സൂര്യ : അതൊന്നും വേണ്ട പ്രാർത്ഥിച്ച മാത്രം മതി…
പപ്പ : സൂര്യയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി….
സൂര്യ : അങ്കിൾ വന്നെ ആൻ്റി പാവം അല്ലേ ഈ സമയത്ത് ചേർത്ത് പിടിക്കുക അല്ലേ വേണ്ടത് അങ്കിള് വാ….