സൂര്യ പപ്പയെ വിളിച്ച് വീട്ടിലേക്ക് കേറി പോയി…
അമ്മ കട്ടിലിൽ കിടന്ന് കരയുക ആണ്…
സൂര്യ : ചെല്ല് അങ്കിൾ പോയി സമാധാനിപ്പിക്കാൻ നോക്ക്
പപ്പ മടിച്ച് മടിച്ച് അമ്മയുടെ അടുത്ത് പോയി പതിയെ അമ്മയെ വിളിച്ചു….
പപ്പ അമ്മയുടെ തോളിൽ കൈ വച്ച് ഒന്ന് കുലുക്കി… അമ്മ പപ്പയുടെ കൈ പിടിച്ച് കരയാൻ തുടങ്ങി….
പപ്പ : എന്താ ഡോ താൻ
അമ്മ : ഞാൻ അറിഞ്ഞില്ല നിങൾക്ക് ഇത്ര വെറുപ്പ് എന്നോട് ഉണ്ട് എന്ന്….
സൂര്യ : ആൻ്റി ആൻ്റി ഓരോന്ന് വിച്ചാരിക്കല്ലെ അതൊക്കെ ദേഷ്യം കാരണം വരുന്ന ഓരോ മണ്ടത്തരങ്ങൾ അല്ലേ ……അതെ ഞങ്ങള് മോനെ അന്വേഷിച്ച് പോവാ….
അമ്മ അവനെ ഒന്ന് നോക്കി
സൂര്യ : സത്യം ടീച്ചറെ….
പപ്പ : കണ്ടല്ലോ പിള്ളേര് തീ ആണ്… വാ നമ്മക്ക് സന്തോഷം ആയിട്ട് അവരെ യാത്ര അയക്കാം….
അമ്മ : ഇന്ദ്രനെ കൊണ്ട് വരോ…
സൂര്യ : ഉറപ്പായും …
പപ്പ : ഇത് വച്ചോ പപ്പ അലമാറ തുറന്ന് കുറച്ച് പൈസ അവൻ്റെ കൈയ്യിൽ വച്ച് കൊടുത്തു…
സൂര്യ : ഇത് വാങ്ങിയ ഞങ്ങള് ഫ്രീ സർവ്വീസ് ചെയ്യുന്ന പോലെ ആവും …
പപ്പ : എൻ്റെ മോൻ നല്ല കുട്ടികളെ ആണ് കൂടെ കൂടിയത്… 🫂….
സൂര്യ : അതെ ഇനി വഴക്കോന്നും ഇടരുത് കേട്ടോ….
⏩ അടുത്ത ദിവസം 22: 00
ഇന്ദ്രൻ്റെ വീട്ടിൽ
പപ്പ : എന്തായി
അമർ : ഒരു വിവരവും ഇല്ല
പപ്പ : അവൻ പോയി….എനിക്ക് അറിയാം….
മുകളിലും അമൃത എല്ലാം കേട്ട്…. ബെഡ്ഡിൽ മുഖം പൊത്തി കരഞ്ഞു…
അങ്കിൾ : ഇന്നേക്ക് മൂന് ദിവസം ആയി നമ്മളെ കൊണ്ട് ഒന്നും പറ്റില്ലേ ഡോ
പപ്പ : പൈസ കൊണ്ട് നടക്കാത്ത കാര്യങ്ങളും ഈ ഭൂമിയിൽ ഉണ്ട് എന്ന് ഇന്ദ്രൻ നമ്മളെ ചെരുപ്പ് കൊണ്ട് അടിച്ച് പഠിപ്പിക്കുക ആണ്….
പപ്പ: ഈ സൂര്യ അച്ചു നന്ദൻ ഇവരൊക്കെ ആരാ ഡോ അവരുടെ അത്ര പോലും നമ്മള് ഒന്നും