മുകളിൽ അമൃതയുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി….
അമ്മു : ഹലോ ദേവിയെച്ചി
ചേച്ചി : മോളെ എന്തായി…
അമ്മു : ഒന്നും ആയില്ല ചേച്ചി… ഇവിടെ അതിനെ കുറിച്ച് തന്നെ ആണ് സംസാരം…
ചേച്ചിയുടെ ഫോണിൽ കൂടെ എന്തൊക്കെയോ ഒച്ച കേട്ടു….
അമ്മു : എന്താ ചേച്ചി അവിടെ
ചേച്ചി : അമ്മായി ( വിഷ്ണുവിൻ്റെ അമ്മ ) ഒച്ച ഇടുന്നതാണ്
അമ്മു : അവർക്ക് മതി ആയില്ലേ ഇനി എന്തിനാ ഒച്ച
ചേച്ചി : അത് വിട്
അമ്മു : പറ ചേച്ചി
ചേച്ചി : അത് അവര് ശ്രീയെ ഒച്ച വക്കുന്നത് ആണ് ഡീ മോളെ നീ അവൻ ഇല്ലെ സൂര്യ അവനെ വിളിച്ച് ഒന്ന് പറ അവളെ വന്ന് കൊണ്ട് പോവാൻ ഇല്ലെങ്കിൽ അവള് വല്ലതും ചെയ്യും…
അമ്മു : എന്താ ചേച്ചി
ചേച്ചി : എടി അമ്മാവൻ അവളെ വിഷ്ണുവിനെ കൊണ്ട് കെട്ടിക്കാൻ ആണ് നോക്കുന്നത് അയാൾക്ക് അറിയാം ആ നാറിയാണ് ഇതൊക്കെ ചെയ്തത് എന്ന് എന്നിട്ടും അയാള് ചെ
അമ്മു : അമ്മാവൻ ഒന്നും പറയില്ലേ
ചേച്ചി : അച്ഛൻ എന്ത് പറയാൻ ആണ് ….എന്ത് വന്നാലും ഞാൻ നോക്കാം നീ അവനെ വിളിച്ച് പറ….ശെരി മോളെ….
⏩ അഞ്ച് മിനിറ്റ് അമ്മു ഇരുന്ന് ഓരോന്ന് ആലോചിച്ചു….
അമ്മു 📱 : ഹലോ സൂര്യ….
⏩ അടുത്ത ദിവസം രാവിലെ …
ഇന്ദ്രൻ്റെ വീട്ടിലേക്ക് അവരെല്ലാവരും കൂടെ വന്നു….
സൂര്യ : എന്താ ഡീ എന്തിനാ വരാൻ പറഞ്ഞത്….
അമ്മു : നമ്മക്ക് ഒരു സ്ഥലം വരെ പോയാലോ…
സൂര്യ : എങ്ങോട്ട്
അമ്മു : പറയാം നിനക്ക് എൻ്റെ കൂടെ വരാൻ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ….
സൂര്യ : ഏയ് എന്താ ഡീ നീ ഇങ്ങനെ അവൻ പോയതിൻ്റെ ദേഷ്യത്തിൽ അല്ലേ ഞാൻ
നന്ദൻ : അതെ നിന്നോട് ദേഷ്യം ഉണ്ടായിട്ട് അല്ല ഡീ..
അമ്മു : സന്തോഷം .. നന്ദൻ ഞങ്ങളുടെ കൂടെ വാ അച്ചുവും കൂടെ….