സൂസി : ഇനി ഞാൻ സത്യം പറയാം….
നന്ദൻ : ഞങൾക്ക് അറിയാം ഇവനും ഇവൾക്ക് പിന്നെ ഇന്ദ്രനും ഇട്ട് വച്ച പണി ആണ് ഇത്….
സൂസി : നന്ദനേ നോക്കി ചിരിച്ചു മൈ ഫുട്ട്… അറിയില്ലെങ്കിൽ മിണ്ടരുത്…
സൂസി : അതായത് ഹീറോ നീ എൻ്റെ ഇരയെ അല്ല പാവം നീ നിന്നെ ഞാൻ സ്നേഹിക്ക് സ്നേഹിക്ക് എന്ന് പറഞ്ഞ് ഒരുപാട് ശല്യം ചെയ്തിട്ടുണ്ട് ഒക്കെ വെറുതെ ആയിരുന്നു….
സൂര്യ : എന്തിന്….
സൂസി : കാരണം നിങ്ങളുടെ കൂട്ടത്തിൽ കേറാൻ എൻ്റെ ലക്ഷ്യം നേടാൻ….
നന്ദൻ : എന്ത് ലക്ഷ്യം…
സൂസി : എൻ്റെ നഷ്ട്ടപ്പെട്ട സ്നേഹം തിരിച്ച് കിട്ടാൻ ….എൻ്റെ ജീവിതം തിരിച്ച് പിടിക്കാൻ
നന്ദൻ : ഇവനേ നിനക്ക് കിട്ടും എന്ന് നീ വിചാരിക്കുകയേ വേണ്ട ഡീ
സൂസി : ഇവൻ യു മീൻ സൂര്യ…. നോ നോ… എൻ്റെ ജീവിതത്തിൽ ഞാൻ സ്നേഹിച്ചത് ഇവളുടെ ഇന്ദ്രനെ മാത്രം ആണ്…
എല്ലാരും ഷോക്ക് ആയി…
സൂസി : ഷോക്ക് ആയില്ലേ എനിക്ക് അറിയാം നിങ്ങള് ഷോക്ക് ആവും… എനിക്ക് അറിയാം….
നന്ദൻ : എന്തിനാ പിന്നെ ഇവനെ നീ ദ്രോഹിച്ചത്
സൂസി : അത് എൻ്റെ പ്ളാൻ ആയിരുന്നു ഇവനിലൂടെ നിങ്ങളുടെ അല്ല ഇന്ദ്രൻ്റെ കൂട്ടത്തിൽ കേറി പറ്റി അവനെ സ്വന്തം ആക്കണം അതായിരുന്നു എൻ്റെ പ്ളാൻ…
നന്ദൻ : നടന്നത് തന്നേ….
സൂസി : നടക്കും കുട്ടാ ഇനി ആണ് അത് ഈസി… അവൾ നന്ദൻ്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു….
സൂര്യ : എന്തിനാ ഒരു കല്യാണം കഴിച്ച അവനെ നിനക്ക്….
സൂസി : സിംഹം ഇല്ലെ ലയൺ വയസായലും ചത്താലും അത് സിംഹം തന്നെ ആണ്…..ഇന്ദ്രൻ അവൻ അല്ലേ ബെസ്റ്റ്….
സൂസി : ഞാൻ കഷ്ട്ടപ്പെട്ട് ഒന്നര മാസം പ്ളാൻ ഇട്ട് ഒരു വെടി നിങ്ങൾക്ക് ഒക്കെ ഇട്ട് വച്ചാ ഒരു ഒറ്റ രാത്രി കൊണ്ട് അതൊക്കെ പൊളിച്ച് എനിക്ക് തന്നെ റിവീറ്റ് അടിച്ച് സ്വന്തം ഇന്നസെൻസ് പ്രൂവ് ചെയ്ത മിടുക്കൻ അല്ലേ നമ്മടെ യഥാർത്ഥ നായകൻ …അതാണ് മൈൻഡ് ഗെയിം….. ഐ ലവ് ഹിം ഫോർ ദാറ്റ് ബ്രെയിൻ…..മോർ ഓവർ ഐ അം സാപ്പിയോ സെക്ഷ്വലി അട്ട്രാക്റ്റ്ഡ് ടു ഹിം… സിംപിൾ…. അച്ചു : ബ്രൂട്ടൽ ബിച്ച്….