ഫാത്തിമ ഉറക്കെ ചിരിച്ചു കൊണ്ട് : അത് ഞാൻ കണ്ടു. ഒരു ഫോട്ടോ കണ്ട നീ എത്ര അടിച്ചു തീർത്തു എന്ന്. ഇനി അവന്റെ പ്രി വെഡിങ് ഫോട്ടോ, വെഡിങ് ഫോട്ടോ, റിസപ്ഷൻ ഫോട്ടോ, പോസ്റ്റ് വെഡിങ് ഫോട്ടോ ഒക്കെ കൂടെ കണ്ടാൽ…….എന്റെ മോളെ,, ഇത്തയെ കൊണ്ട് ഇന്ന് വരെ കേൾക്കാത്ത തെറി നീ കേൾപ്പിക്കല്ലേ… കേട്ടോ…
മഞ്ജിമ ഇളിഞ്ഞ ചിരി ചിരിച്ചു…….. എന്നിട്ട് പറഞ്ഞു : ഛേ,, വെറുതെ അവനു മെസ്സേജ് അയക്കാൻ പോയി.
ഫാത്തിമ : ഓ പിന്നെ, അവനു മെസ്സേജ് അയച്ചത് എന്തോ ഭാഗ്യം ആയാണ് ഞാനിപ്പോൾ കാണുന്നത്. നാളെ ഒരിക്കൽ അവന്റെ കല്യാണം കഴിഞ്ഞു ആണ് അവനെ കണ്ടിരുന്നെങ്കിൽ ഉള്ള അവസ്ഥ ആലോചിച്ചു നോക്ക്, വെള്ളമടിച്ചു ഡിപ്രെഷൻ അടിച്ചു, നിന്റെ അവസ്ഥ ആലോചിക്കാൻ കൂടെ വയ്യ എനിക്ക്. ഇനി അന്ന് വേറെ വല്ല തീരുമാനവും ആണ് നീ എടുക്കുന്നത് എങ്കിലോ, അവന്റെ ജീവിതം കുളം തോണ്ടാൻ….
മഞ്ജിമ മുഖം കൂർപ്പിച്ചു കൊണ്ട് : ഞാൻ അങ്ങിനൊന്നും ചെയ്യില്ല അവനെ.
ഫാത്തിമ : എടി നിന്റെ ഉള്ളിലുള്ള സ്നേഹം ആണ് ഇങ്ങനെ ഒക്കെ നിന്നെ കൊണ്ട് പറയിക്കുന്നത്. ജയിലിൽ പോകുമ്പോൾ ആ പന്ന നാറിയെ ഒറ്റികൊടുക്കാതെ ഞാൻ ആണ് നോക്കിയത്. ഉള്ളിലെ സ്നേഹം കൊണ്ട്. പുറത്തു അയാൾ ഉണ്ടാവും തനിക്കു വേണ്ടി എന്ന് പ്രതീക്ഷിച്ചു കൊണ്ട്….പക്ഷെ അയാൾ……
ഫാത്തിമ പല്ല് ഞെരിച്ചു………. പിന്നീട് പറഞ്ഞു : കുളം തോണ്ടി ഞാൻ അയാളുടെ ജീവിതം. നശിപ്പിച്ചു കയ്യിൽ കൊടുത്തു. നരകിച്ചു നരകിച്ചു ആണ് അയാൾ ചത്തത് . പക്ഷെ വഴിയാധാരം ആയ രണ്ട് പേരുണ്ടായിരുന്നു. ഭാര്യയും മകനും. മകനെ ഞാൻ ട്രസ്റ്റ് വഴി പഠിപ്പിച്ചു ഒരു എഞ്ചിനീയർ ആക്കി. ഇന്നും വരുന്നുണ്ട് അവന്റെ ലെറ്റർ, എന്നോടുള്ള സ്നേഹവും കടപ്പാടും പറഞ്ഞു.
മഞ്ജിമ അന്തം വിട്ടു തന്നെ നോക്കി ഇരുന്നു ഫാത്തിമയെ, താൻ ഇതു വരെ അറിയാത്ത ഫാത്തിമയുടെ കഥ കേട്ടു കൊണ്ട്.