അഭി : ആവശ്യത്തിന് ഫിറ്റ്നസ് ഒക്കെ ഉണ്ട് ട്ടോ. വർക്ക് ഔട്ട് ഞാൻ ആയി മുടക്കിക്കുന്നില്ല നടക്കട്ടെ.
മഞ്ജിമ : മ്മ്…..
അഭി തന്റെ രണ്ടാം റൗണ്ടും ആകാശത്തോട്ട് വിട്ട് റെഡി ആവാൻ പോയി.
കുളി കഴിഞ്ഞു റെഡി ആയിരിക്കുമ്പോൾ ആണ് മഞ്ജിമയുടെ മെസ്സേജ് വരുന്നത് : ജോലിക്ക് ഇറങ്ങിയോ?..
അഭി ഉടനെ ഫോൺ എടുത്തു : കുറച്ച് കഴിഞ്ഞാൽ ഇറങ്ങണം. നീ എന്ത് ചെയ്യുന്നു?.
മഞ്ജിമ : വീട്ടിലെത്തി. ഇനി കുളിച്ച് ഫ്രഷ് ആയി എനിക്കും പോണം ജോലിക്ക്.
അഭി :സ്റ്റേ എവിടെയാ?..
ഫാത്തിമ പറഞ്ഞിരുന്നു, അഭിയോട് ഒരിക്കലും താൻ എന്ത് ചെയ്യുന്നോ, തന്റെ നിലയും വിലയും എന്താണ് എന്നോ ഒന്നും പറയാൻ പോവരുത് എന്ന്. എല്ലാം പ്ലാൻ പ്രകാരം നടന്ന് മഞ്ജിമയുടെ വരുതിയിൽ ആയ ശേഷം ഓരോന്ന് ഓരോന്നായി പറഞ്ഞാൽ മതി എന്ന്.
മഞ്ജിമ : പെയിങ് ഗസ്റ്റ് ആണ്, ഒരു ഇത്തയുടെ വീട്ടിൽ.
അഭി : ഹാ,,, എന്നാലും മഞ്ജു ഒരാൾക്ക് ഇങ്ങനെ ഇത്രയും പെട്ടെന്ന് സുന്ദരി ആവാൻ പറ്റുമോ?..
മഞ്ജിമ : അപ്പോൾ പണ്ട് ഞാൻ സുന്ദരി അല്ലാരുന്നു അല്ലെ, അന്ന് എന്തൊക്കെയാ തട്ടി വീട്ടിരുന്നത്.
അഭി മനസ്സിൽ ” ശെടാ, ഇവൾ ഇതൊക്കെ ഇപ്പോഴും ഓർത്തു വച്ചിട്ടുണ്ടോ. എനിക്ക് ആണെങ്കിൽ ഓർമ പോലും ഇല്ല അന്ന് എന്തൊക്കെയാ സംസാരിച്ചത് എന്ന് “.
അഭി : ഞാൻ മാറ്റം ആണ് ഉദ്ദേശിച്ചത് പെണ്ണെ. നീ അന്നും സുന്ദരി തന്നെ ആയിരുന്നു. ഇന്ന് ഇത്തിരി, അല്ല ഒത്തിരി കൂടി.
മഞ്ജിമ മനസ്സിൽ ചിരിച്ചു കൊണ്ട് : എന്ത് കൂടി?..
അഭി വിറക്കുന്ന കൈകളോടെ : സൗന്ദര്യം പിന്നേ, എല്ലാം…..
മഞ്ജിമ : എന്ത് എല്ലാം?..
അഭി : ഞാൻ നിന്നോട് ഇപ്പോൾ എന്താ പറയുക. പറയാൻ മടി ആവുന്നു.