രാത്രി പത്തു മണിക്ക് ഫാത്തിമയോടൊപ്പം വീട്ടിൽ എത്തി തല ചായ്ച്ചതെ മഞ്ജിമക്ക് ഓർമ്മയുള്ളൂ അന്ന്. പിന്നീടാങ്ങോട്ട് ഫാത്തിമ പറഞ്ഞപോലെ ഡെയിലി റൂട്ടിൻ ആയി മാറി. ശനിയാഴ്ച ഉച്ചക്ക് സ്വന്തം വീട്ടിൽ പോയ മഞ്ജിമ ഞായറാഴ്ച രാത്രിയോടെ തിരിച്ചു ഫാത്തിമയുടെ വീട്ടിൽ എത്തി.
തിങ്കൾ മുതൽ ശനി വരെ ഒരേ റൂട്ടിൻ ആയിരുന്നു. അതിൽ മാറ്റം വല്ലതും ഉണ്ടായെങ്കിൽ അത് ഫാത്തിമ പറഞ്ഞു മാത്രം ആയിരുന്നു. എന്തിനേറെ പറയുന്നു ഭക്ഷണം വരെ ഫാത്തിമയുടെ കൺട്രോളിൽ ആയിരുന്നു.
മഞ്ജിമ അതി വേഗം തന്നെ കാർ ഓടിക്കാൻ പഠിച്ചു. ടെസ്റ്റ് പാസ്സായി വന്ന മഞ്ജിമക്ക് ഫാത്തിമ കയ്യിൽ കൊടുത്തത് മഞ്ജിമയുടെ പേരിൽ വാങ്ങിയ പുതിയ വണ്ടി ആയ കിയയുടെ ചാവി ആയിരുന്നു.
വണ്ടി മാത്രം അല്ല എല്ലാ കാര്യങ്ങളും മഞ്ജിമ അതി വേഗം പിടിച്ചെടുത്തു കൊണ്ടിരുന്നു. മഞ്ജിമ തിളങ്ങിയത് താൻ പ്ലസ് ടു കഴിഞ്ഞു പഠിച്ച ഫാഷൻ ഡിസൈനിങ്ങിൽ തന്നെ ആയിരുന്നു.
ഫാഷൻ ഡിസൈനിങ്ങും അതിന്റെ ബിസിനസ്സ് ലോകത്തെ കുറിച്ചും കൂടുതലായി ഫാത്തിമ മഞ്ജിമക്ക് പറഞ്ഞു കൊടുത്തു കൊണ്ടിരുന്നു. ഫാത്തിമയുടെ ബാക്കി ബിസിനസിനെ കുറിച്ചും അതെങ്ങനെ മുന്നോട്ട് കൊണ്ടു പോകുന്നു എല്ലാം ഫാത്തിമയിൽ നിന്നും മഞ്ജിമ കുറച്ച് കുറച്ചായി പഠിച്ചു പൊന്നു.
ഇതിനിടയിൽ മഞ്ജിമ തന്റെ ഭർത്താവ് വിനയനുമായി ഉള്ള വിവാഹ ബന്ധം ഔത്യോഗികമായി വേർപെടുത്തി. ഫൈനൽ ഹിയറിങ്ങിനു വന്ന മഞ്ജിമയെ കണ്ട് സരശ്വതിയും വിനയനും വീട്ടുകാരും എല്ലാം അന്തം വിട്ടു. കാരണം ആ പഴയ മഞ്ജിമ ആയിരുന്നില്ല ഇന്ന് തങ്ങളുടെ മുൻപിൽ നിന്നിരുന്നത്. ആൾ ആകെ മാറി മോഡേൺ ആയി, സുന്ദരി ആയി……
അത് കൂടാതെ ഫാത്തിമയുടെ പ്ലാൻ പ്രകാരം മഞ്ജിമ തന്റെ വീട് പുതുക്കി പണിഞ്ഞു. ഓടും ആസ്ബട്ടോസും ഇട്ട വീട്ടിൽ നിന്നും പുതിയ ഫാഷനിൽ ഉള്ള ഇരുനില വീട്ടിലേക്കു മാറിയപ്പോൾ അമ്മ ഉഷ സന്തോഷം കൊണ്ട് മഞ്ജിമയെ കെട്ടിപിടിച്ചു. കാറിൽ സ്വയം ഡ്രൈവ് ചെയ്തു വരുന്ന മഞ്ജിമയെ കണ്ടും , പുതിയ വീടും കണ്ടും നാട്ടുകാർക്കും , റിലേഷനിൽ ഉള്ള ആളുകൾക്കും കണ്ണ് കടിയും, കൃമി കടിയും കൊണ്ട് ഉറങ്ങാൻ പറ്റാത്ത നാളുകൾ ആണ് സമ്മാനിച്ചത്.