ഒന്നുമില്ലായ്മയിൽ നിന്നും വന്ന മഞ്ജിമ , ഫൈസലിന്റെ എച്ചിൽ വാങ്ങിയിരുന്ന മഞ്ജിമ ഇത്രയും കുറച്ച് കാലം കൊണ്ട് ഉണ്ടാക്കിയത് കോടിക്കണക്കിനു രൂപ മാത്രം ആയിരുന്നില്ല. മറിച്ച് സ്വന്തമായി ഒരു പേര് കൂടി ആണ് ഡിസൈനർ ലോകത്തു.
ഫാത്തിമയെ കെട്ടിപിടിച്ചു ഒരു വർഷത്തിന് ശേഷം ആദ്യമായി കണ്ണിൽ നിന്നും കണ്ണുനീർ ഇറ്റി വീഴുമ്പോൾ ഫാത്തിമ അറിഞ്ഞു മഞ്ജിമ തന്നെ എത്ര സ്നേഹിക്കുന്നു എത്ര ബഹുമാനിക്കുന്നു എന്ന്.
മഞ്ജിമക്ക് സ്വയം അറിയാം ഇനിയും ഒരുപാട് മുൻപോട്ട് പോവാൻ ഉണ്ട്. കൂടെ ഇത്ത ഉണ്ടെങ്കിൽ എന്തും സാധ്യമാവും എന്നും. തന്റെ വിഷമങ്ങൾ, സന്തോഷങ്ങൾ, ഒരു ദിവസം നടന്നത് മുഴുവൻ മഞ്ജിമ ഫാത്തിമയുമായി പങ്കുവെച്ചു ഓരോ ദിവസത്തിന്റെ അവസാനത്തിലും……………………………
മഞ്ജിമ ഇരുപത്തി എട്ടു വയസ്സിലേക്ക് അടുത്തു . ഡിഗ്രി കഴിഞ്ഞു ഫാഷൻ ഡിസൈൻ പഠിക്കാൻ ആയി അനിയത്തി അഞ്ചു വിദേശ രാജ്യത്തു പോയിട്ട് ഇന്നേക്ക് രണ്ടാം മാസം. ഹാർട്ട് അറ്റാക്കിൽ മഞ്ജുവിന്റെ അച്ഛനും, ഫാത്തിമയുടെ ഉമ്മയും ഇതിനിടയിൽ ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു.
അതുകൊണ്ട്, ഈ വർഷത്തെ സ്കൂൾ കൂടെ കഴിഞ്ഞാൽ അപ്പുവിനെയും അമ്മയെയും തന്റെ നഗരത്തിലേക്കു കൊണ്ട് പോവാൻ ആയി തീരുമാനിച്ചു മഞ്ജിമ.
അങ്ങിനെ ഒരു ശനിയാഴ്ച രാത്രി അപ്പുവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ആണ് ഉഷ പറഞ്ഞത് : ജലജ വന്നിരുന്നു ഇവിടെ. വെറുതെ വന്നതാണ്. അമ്പലത്തിൽ പോകുമ്പോൾ കയറിയതാ.
” ജലജ ” മഞ്ജിമക്ക് ഏറ്റവും ഇഷ്ടപ്പെട്ട പേരുകളിൽ ഒന്ന്. കൂടാതെ ഇഷ്ടപ്പെട്ട വ്യക്തി കൂടിയും. ഫാത്തിമയെ പോലെ, അമ്മയെ പോലെ.
മഞ്ജു : എന്ത് പറഞ്ഞു അമ്മായി….
ഉഷ : വീടൊക്കെ കേറി കണ്ടു. നിന്റെ വിശേഷം ഒക്കെ ചോദിച്ചു. ഒരുപാട് സന്തോഷം ആയി അവൾക്കു. സ്വന്തം വീട്ടുകാരുടെ മുഖത്ത് പോലും ഞാൻ ഇങ്ങനെ സന്തോഷം കണ്ടിട്ടില്ല. പാവം.
മഞ്ജിമക്ക് അറിയാം ഒരാളെയും ദ്രോഹിക്കാത്ത, എല്ലാവർക്കും നല്ലത് മാത്രം ആഗ്രഹിക്കുന്ന ജലജയുടെ മനസ്സിനെ കുറിച്ച്. കുട്ടികാലത്തെ ഓർമ്മകൾ മനസ്സിൽ ഓടി വന്നു. കൂടെ അഭിയുടെയും.