വധു is a ദേവത 30 [Doli]

Posted by

റെമോ : സൂര്യ….. ടാ നന്ദ ഓടി വാടാ അവൻ ഞെട്ടി തറിച്ച് ഒച്ച ഇട്ടു….

പേടിച്ച് പോയ അവർ അങ്ങോട്ട് ഓടി ….

നന്ദൻ : എന്താ ഊമ്പാ നിൻ്റെ അച്ഛൻ ചത്തോ….നായിൻ്റെ മോനേ….

അമർ : എന്താ ടാ

അച്ചു : ശ്വാസം പിടിച്ച് ചിരിച്ചു…. അവന് സംസാരിക്കാൻ പറ്റുന്നില്ല….

അമർ : എന്താ ടാ…

സൂര്യ : നീ ശ്വാസം വലിച്ച് വിട് ഷോക്ക് അടിച്ചോ നിനക്ക്….

അച്ചു : അവൻ്റെ കൈ തട്ടി മാറ്റി ഫോൺ അവന് നേരെ നീട്ടി….

അമർ : ഇവളെ കാണിക്കാൻ ആണോ

റെമോ : അയ്യോ പൊട്ടാ അതിനക്ക് ഇന്ദ്രൻ…. ടാ…..🥺 🥲🥲

അമർ ഫോൺ പിടിച്ച് വലിച്ച് നോക്കി….അവൻ്റെ കണ്ണുകൾ ഇന്ദ്രനെ തിരഞ്ഞു

അച്ചു ഫോൺ വാങ്ങി ഓടിച്ച് കവച്ച് കൊടുത്തു

വീഡിയോ : റൂഹി : കിസ് കിസ് ലോഗ് മേക്കോ ഇൻസ്റ്റാഗ്രാം പ്പെ ഫോളോ കർറേ ആപ്പ് ലോഗ് ക്കൊ പത്താ ഹോഗ … യെ ലോ ( ആരൊക്കെ എന്നെ ഇൻസ്റ്റാഗ്രാമിൽ ഫോലോ ചെയ്യുന്നോ അവർക്ക് അറിയാൻ സാധ്യത ഉണ്ട് നോക്കു …)

വീഡിയോയിൽ ഇന്ദ്രനെ കണ്ട അമർ ആഞ്ഞ് ശ്വാസം വലിച്ച് സോഫയിലേക്ക് ചാരി….കണ്ണുകൾ അടച്ച് ചിരിച്ചു….

അമർ : മൈരൻ 😄 പൊട്ടിച്ചിരിക്കാൻ തുടങ്ങി…

അപ്പോഴേക്കും കുട്ടു പോയി ഗേൾ ഗാങ്ങിനേ വിളിച്ച് കൊണ്ട് വന്നു അമ്മു പറന്ന് അവരുടെ പക്കൽ എത്തി…

അമ്മു : ആണോ എന്ന് അമറിൻ്റെ മുഖത്ത് നോക്കി ചോദിച്ചു …

അമർ : ഉം തല ആട്ടി അവളെ നോക്കി ചിരിച്ചു….

അമ്മു : വാ പൊത്തി അലറി കരഞ്ഞുകൊണ്ട് പുറകിലേക്ക് പോയി തൂണിൽ ഇടിച്ച് നിലത്തേക്ക് ഉരുതി ഇരുന്നു…

ശ്രീ വന്ന് ഫോൺ വാങ്ങി നോക്കി….

അതെ .. തനിക്ക് ജീവിതം തിരിച്ച് തന്ന ഇന്ദ്രൻ തന്നെ ആണ് അത് എന്ന് ശ്രീ ഉറപ്പിച്ചു അവളുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ ഇറ്റ് ഇറ്റായി പുറത്തേക്ക് വീണു….

Leave a Reply

Your email address will not be published. Required fields are marked *