റുഹി: കൽ ക്കാ വീഡിയോ മേ ഐ വിൽ റിവീൽ ക്കി മേ കിദ്ദർ ജാര ഹു ഓർ കൊൻ കോൻ ആരാ മേരെ സാത്ത് ഹീ വിൽ ബി ഫോർ ഷോർ…( നാളെത്തെ വീഡിയോ വരുമ്പോ അറിയാം ഞാൻ എങ്ങോട്ടാ പോവുന്നത് ആരൊക്കെ ഉണ്ടാവും എന്ന് ഇവൻ എന്തായാലും കാണും അത് ഉറപ്പാ).]
അമർ : എന്തോന്ന് ഇത് കൈയ്യിൽ കിട്ടിയിട്ട് വഴുക്കിയല്ലോ എനിക്ക് ഇപ്പൊ സമാധാനം ആയി
കുട്ടു : ഇവളെ വിളിക്ക് ഇവൾക്ക് അറിയില്ലേ ഇന്ദ്രേട്ടൻ എങ്ങോട്ടാ പോയത് എന്ന്….
അമർ : അത് ശെരി ആണ് ഇൻസ്റ്റാഗ്രാം മെസ്സേജ് ഇട്ടെക്കം ….
അച്ചു : എടാ കമ്മ്യൂണിറ്റി പോസ്റ്റ് വന്നിട്ടുണ്ട് നാളെ രാവിലെ വീഡിയോ വരും എന്ന്
സൂര്യ : തൽക്കാലം ഇത് ആരോടും പറയണ്ട കേട്ടോ….
നന്ദൻ : പറയാം അവർക്ക് കുറച്ച് സമാധാനം കിട്ടും ….
പെട്ടെന്ന് അമറിൻ്റെ ഫോൺ റിംഗ് ചെയ്തു ..
അമർ📱 : മാമ ആണോ വരാം വരാം….
അമർ : ടാ നമ്മളെ അങ്ങോട്ട് വരാൻ പറഞ്ഞു….
⏩ 12 മിനിറ്റ്
⏩ ഇന്ദ്രൻ്റെ വീട്
അമർ : എന്താ മാമ
പപ്പ : ടാ ദാസ് കൊച്ചിയിൽ ഷോറൂമിൽ പോയിരുന്നു…
അമർ : വോൾവോ അല്ലേ എനിക്ക് അറിയാം…
പപ്പ : എടാ അങ്ങോട്ട് മറ്റെ നമ്മടെ കാർ വാങ്ങിയില്ലേ കോട്ടയം പാർട്ടി….
അമർ : അതെ
അങ്കിൾ : ഞാൻ പറയാം ….ടാ മോനെ ഞാൻ ഇന്ന് കാർ ഫസ്റ്റ് സർവ്വീസ് ചെയ്യാൻ പോയി അപ്പോ ഒരുത്തൻ എന്നോട് വന്ന് ചോദിച്ചു ദാസ് സാർ അല്ലേ എന്ന്….അപ്പോ ഞാൻ പറഞ്ഞു അതെ ആരാ … അപ്പോ പുള്ളി ഞാൻ ആണ് നിങ്ങളുടെ മറ്റെ വോൾവോ വാങ്ങാൻ മറ്റെ സാറിൻ്റെ വീട്ടിൽ വന്നത് ….അപ്പോ ഞാൻ ചോദിച്ചു അല്ല എന്നെ എങ്ങനെ … അപ്പോ ആള് പറയാ അല്ല മറ്റെ റാം സാറിനെ ഇവിടെ ഉള്ള കാർ ഡെലിവറി ചെയ്യുമ്പോ ഉള്ള ഫോട്ടോ കണ്ടപ്പോ കൂടെ നിങ്ങളെയും കണ്ടു അപ്പോ മാനേജർ ആണ് പറഞ്ഞത് ഇങ്ങനെ റാം സാറിനെ കിട്ടിയില്ലെങ്കിൽ ദാസ് സാർ കാണും എന്നൊക്കെ ഇവൻ പറഞ്ഞു ……എന്തോ പേരും കൂടെ പറഞ്ഞു പുള്ളി….