അമർ : അല്ല ഇതൊക്കെ ഇപ്പൊ പറയാൻ കാരണം…
അങ്കിൾ : അല്ല ടാ ഇവൻ ഒരു കാര്യം പറഞ്ഞു കൂട്ടത്തിൽ അതായത് ഈ ഇവിടെ വന്ന ചെക്കൻ കഴിഞ്ഞ ആഴ്ച നമ്മടെ മോനെ ട്രെയിനിൽ വച്ച് കണ്ടിട്ടുണ്ട് എന്ന് ഇവൻ എന്നോട് പറഞ്ഞു …
പപ്പ : അതെ ടാ …. മോനെ ഇവൻ കണ്ടിട്ടുണ്ട് അവൻ ഇയാളോട് പറഞ്ഞത് ചോദിച്ചപ്പോ ചെന്നൈ പോവുക ആണ് എന്ന്…. അമ്മ : ടാ ഇനി അവൻ ചെന്നൈയില് വല്ലതും ഉണ്ടാവുമോ…
അമർ : ആൻ്റി ഇന്ദ്രൻ പഞ്ചാബിൽ ഉണ്ട് …
അമ്മ : എന്ത്
അമ്മു : അതെ ആൻ്റി ഞങ്ങള് വീഡിയോ കണ്ടു ആൻ്റി …. വിതുമ്പിക്കൊണ്ട് അമ്മു അമ്മയോട് പറഞ്ഞു….
പപ്പ : എന്ത് വീഡിയോ ആണ് അവൻ അയച്ച് തന്നത് വല്ലതും ആണോ
സൂര്യ : അല്ല അങ്കിൾ ….
അമ്മ : പിന്നെ…
അമർ: അതെ ഞങൾ അന്ന് ഗോവയ്ക്ക് പോയില്ലേ അപ്പോ ഇന്ദ്രന് വണ്ടി മിസ്സ് ആയില്ലേ
അമ്മ : അതെ
അമർ : അപ്പോ ഒരു പെണ്ണ് അവനെ ഹെൽപ് ചെയ്തു ഇൻസ്റ്റാഗ്രാം ഫ്രണ്ട് എന്ന് ആൻ്റിക്ക് അറിയില്ലേ…
അമ്മ : അതെ അവളുടെ കൂടെ ആണോ
അമ്മു : അയ്യോ അല്ല അവള് യൂട്യൂബ് വിഡിയോ എടുത്ത് ഇങ്ങനെ നടന്നപ്പോ കോയിൻസിടെൻ്റ് ആയിട്ട് കണ്ടതാ അത് ഇവര് കണ്ടു കുർച്ച് മുന്നേ ആണ് കണ്ടത്…
പപ്പ : അപ്പോ അവനെ കിട്ടിയോ…. ഹോ താങ്ക് ഗോഡ്….😞
അമ്മ : ഹൊ എൻ്റെ കൊച്ച്….അമ്മ നെഞ്ചത്ത് കൈ വച്ച് പറഞ്ഞു….
പപ്പ : ദാസ് ഇനി ഒരു നിമിഷം വൈകാൻ പാടില്ല… കൃഷ്ണ താൻ എനിക്ക് രണ്ട് ഡ്രസ്സ് പാക്ക് ചെയ്യ് ഞാൻ ഓഫീസിൽ വിളിച്ച് ഒരു ടിക്കറ്റ് ബുക്ക് ചെയ്യാൻ പറയട്ടെ …..
അമർ : മാമ അത്
പപ്പ : എന്താ ടാ നീയും വരുന്നോ വേണ്ട ഞാൻ മാത്രം പോയിട്ട് വരാം….അല്ലെങ്കിൽ നീയും വന്നോ തൂക്കി എടുത്ത് കൊണ്ട് വരാൻ ആളായില്ലെ ഹ ഹ ഹ