അമ്മു രണ്ടാം വട്ടം തളിച്ചപ്പോ എണീറ്റ് അവരെ നോക്കി…
⏩ 21:33
നന്ദൻ : അല്ല ഡീ നിങ്ങള് എങ്ങനെ ആണ് അറിഞ്ഞത് സത്യം ഒക്കെ
റെമോ : ശെരി ആണ് എല്ലാർക്കും അത് അറിയാൻ താൽപ്പര്യം ഉണ്ട്….അത് പറഞ്ഞില്ലല്ലോ
ശ്രീ : എനിക്കും അറിയില്ല ഇന്ദ്രൻ എന്തോ ഒരു സംഭവം ചേച്ചിയുടെ ചേവില് എത്തിച്ചു അങ്ങനെ ആണ് സംഭവം…..
സൂര്യ : പറ ചേച്ചി…എന്താ സംഭവം…..
ദേവി ചേച്ചി : പറയട്ടെ
കോറസ്: പ്ളീസ്
⏩⏩ഫ്ളാഷ് ബാക്ക്.
[കുട്ടു : ഇന്ദ്രെട്ട ഞാൻ കൊടുക്കാം…..
ഇന്ദ്രൻ : ഹലോ ചേച്ചി
ചേച്ചി: നിന്നെ ഞാൻ എൻ്റെ സ്വന്തം അനിയനെ പോലെ അല്ലേ കണ്ടത് തെണ്ടി നീ…
ഇന്ദ്രൻ : ചേച്ചി ഇപ്പൊ ഒന്നും ഇങ്ങോട്ട് പറയല്ലെ ചേച്ചിക്ക് ഞാൻ പിന്നെ ചീത്ത വിളിക്കാൻ സമയം തരാം….
ചേച്ചി ; ഇനി എന്ത് നാടകം ആണ് എന്തായാലും എനിക്ക് പറ്റില്ല
ഇന്ദ്രൻ : അങ്ങനെ പറയല്ലേ ചേച്ചി ഞാൻ ഇപ്പൊ ചേച്ചിയുടെ മുന്നിൽ ഉണ്ടായിരുന്നെങ്കിൽ ചേച്ചിയുടെ കാല് പിടിച്ചിട്ടുണ്ടാവും പ്ളീസ് എന്നെയും ശ്രീയെയും രക്ഷിക്കാൻ ആരും ഇല്ല പ്ളീസ് …
ചേച്ചി : കൂടി പോയ നീ പറയും ചതി ആണ് അല്ലെങ്കിൽ ഞാൻ അല്ല എന്ന്
ഇന്ദ്രൻ : അതൊന്നും അല്ല ചേച്ചി
ചേച്ചി : ഒ പറഞ്ഞ് തുലക്ക്….
ഇന്ദ്രൻ : പ്ളീസ് എന്നെ വിസ്വക്കണം….
ചേച്ചി : നീ കാര്യം പറ ഇന്ദ്ര
ഇന്ദ്രൻ : ചേച്ചി ഇതെല്ലാം ചെയ്തത് വിഷ്ണു ആണ്
ചേച്ചി : കൊള്ളാം അടുത്ത നാടകം
ഇന്ദ്രൻ : ചേച്ചി എന്നെ വിശ്വാസിക്ക് ചേച്ചി
ചേച്ചി : പോടാ നായെ അവൻ എൻ്റെ അനിയൻ ആണ് നീ പറയുന്നത് ഞാൻ വിസ്വക്കില്ല …
ഇന്ദ്രൻ : ചേച്ചി ചേച്ചി അങ്ങനെ പറയല്ലേ ചേച്ചി ഒരു കാര്യം ചെയ്യ് ദയവ് ചെയ്ത് ശ്രീയോട് ഞാൻ വിളിച്ചതോ പറഞ്ഞതോ ഒന്നും പറയണ്ട വണ്ടിയിൽ ഞങ്ങളുടെ കൂടെ വിഷ്ണു ഉണ്ടായിരുന്നോ ഇല്ലയോ എന്ന് മാത്രം ചോദിക്ക് ഉണ്ട് എന്ന് പറഞ്ഞ ചേച്ചി എനിക്ക് ഒരു അവസരം തരണം കൊറേ പേരുടെ ജീവിതം ആണ് തകരുക. ….. ഇല്ല എന്ന് പറഞ്ഞാ ബാക്കി ചേച്ചിയുടെ ഇഷ്ട്ടം …ഞാൻ വെയിറ്റ് ചെയ്യാം.. പ്ളീസ് ചേച്ചി എന്നെ അവസാനം ആയി ഒന്ന് വിശ്വാസിക്ക് ചേച്ചി പ്ളീസ് ഒന്ന് ചോദിക്ക് …ചേച്ചി ഞാൻ ഹോൾഡ് ചെയ്യാം…. കാല് പിടിക്കാം ചേച്ചി…