വധു is a ദേവത 30 [Doli]

Posted by

വിഷ്ണു : ഏയ് ഇല്ല എനിക്ക് തോന്നുന്നത് ഇവര് എന്തിനും മടിക്കാത്ത പിള്ളേര് ആണ്…

ചേച്ചി : നീ പേടിക്കണ്ട അങ്ങനെ വന്ന മില്ലിൽ ഉള്ള പണിക്കാരെ വരാൻ പറയാം….

⏩ ഒന്നര മണിക്കൂർ കഴിഞ്ഞ് 11:23

⏩ ശ്രീയുടെ വീട്

ശരൺ ചേട്ടൻ & ചേച്ചി ഉമ്മറത്തേക്ക് പോയി…

ചേച്ചി : അമ്മ അച്ഛാ

ശ്രീയുടെ അച്ഛൻ : എന്താ മോളെ

ചേച്ചി : അതെ ശ്രീക്ക് ഒരു കല്യാണം ശെരി ആയിട്ടുണ്ട്

വിഷ്ണു : 😖😨

ശ്രീയുടെ അമ്മ : എവിടെ ഉള്ളതാ ….

ചേച്ചി : ബാംഗ്ലൂർ ഉള്ള ശരണെട്ടൻ്റെ ഓഫീസിൽ ഉള്ളതാ ആള് ഇത്തിരി പ്രായം ഉണ്ട് സെക്കൻ്റ് മാരേജ് ആണ്

ശ്രീയുടെ അമ്മ : എന്താ ഡീ നീ പറയുന്നത്

ചേച്ചി : പിന്നെ കണ്ടാവൻ്റെ കൂടേ എന്നെക്കൊണ്ട് പറയിക്കണ്ട

ശ്രീയുടെ അച്ഛൻ : എന്നാലും മോളെ….

ചേച്ചി : എന്തായാലും അവൻ വെറുതെ ഇരിക്കില്ല ആ നാറിയേ ജയിക്കാൻ സമ്മതിക്കരുത് അച്ഛാ….

ശ്രീയുടെ അമ്മ : എന്നാലും മോളെ ഇവളുടെ ഇരട്ടി പ്രായം കാണില്ലേ മോളെ

ചേച്ചി : അത് കണ്ടവൻെറ കൂടെ കാറിൽ നിരങ്ങാൻ പോകു അമ്മ ഒന്ന് മിണ്ടാതെ ഇരിക്ക് ….അച്ഛൻ പറ

ശ്രീയുടെ അച്ഛൻ : ഇയാളുടെ കുടുംബം….

ശരൺ ചേട്ടൻ : പുള്ളി എൻ്റെ സീനിയർ ആണ് അച്ഛാ പിന്നെ പ്രസവത്തോടെ. ഭാര്യയും കുഞ്ഞും….. അതോടെ .ഒരു എട്ട് കൊല്ലം ആയി ഒറ്റക്കാ ജീവിതം…

ശ്രീയുടെ അച്ഛൻ : എന്നാലും മോനെ ഒരു രണ്ടാം കെട്ട് കാരൻ….

ചേച്ചി ; എന്ത് ചെയ്യാൻ അച്ഛാ എനിക്കും വിഷമം ഉണ്ട് പക്ഷെ ഇവളെ വേറെ ആരും കേട്ടില്ല അച്ഛാ

വിഷ്ണുവിൻ്റെ അമ്മ : നന്നായടി മോളെ ഈ വിക്കാചരക്കിനെ എത്രയും പെട്ടെന്ന് നാട് കടത്ത് കുടുംബത്തിൻ്റെ മാനം കളയാൻ ഉണ്ടായ നശൂലം

വിഷ്ണു : അമ്മ വായടച്ച് മിണ്ടാതെ ഇരിക്ക് ….ചേച്ചി അത്ര നിർബന്ധം ആണേൽ ഞാൻ കല്യാണം കഴിക്കാം അവളെ….

Leave a Reply

Your email address will not be published. Required fields are marked *