അമ്മ : അവനെ സന്തോഷം ആയി നോക്കണം അത് നിൻ്റെ ഉത്തരവാദിത്വം ആണ് കേട്ടല്ലോ എന്താ വച്ചാ ചെയ്തോ എൻ്റെ മോൻ പഴയത് എല്ലാം മറക്കണം ….
പപ്പ അതെ ഒരു ഇൻ്റർനാഷണൽ ട്രിപ്പ് ഞാൻ ബുക്ക് ചെയ്യട്ടെ
അമ്മ : നിങ്ങള് ആവശ്യം ഇല്ലാത്തത് ഒന്നും ചെയ്യാൻ നിക്കണ്ട …
അമർ : അതെ മാമ ഞാൻ ശെരി ആക്കാം എല്ലാം…
അമ്മ : അത് മതി നീ പോ പോയി ഉറങ്ങാൻ നോക്ക്
അമർ : ഇല്ല ഞാൻ പോയി ഒന്ന് ബുക്ക് ഒക്കെ തുറന്ന് നോക്കട്ടെ അതെ ആൻ്റി ഞാൻ എട്ട് മണിക്ക് ഇറങ്ങും .
പപ്പ : അവര് എപ്പൊ വരും …
അമർ : മാമ ഞാൻ കാർ കൊണ്ട് പോയി എക്സാം കഴിഞ്ഞ് അവരെയും കൂട്ടി ഇങ്ങോട്ട് വരാം …
പപ്പ : വേണ്ട ഞാൻ പോവാം …. അതെ ഞാൻ ദാസ്സിനെ വിളിച്ച് പറയട്ടെ….
അമ്മ : അവരൊക്കെ പേടിക്കും വേണ്ട….
അമർ : മാമ മാമൻ ഒന്ന് ചുമ്മാ ഇരി എന്തോന്ന് ഇത്…
പപ്പ : അതെ അത്. നിനക്ക് പറഞ്ഞാ മനസ്സിലാവില്ല….
അമറ് ഉള്ളിലേക്ക് പോയി…
പപ്പ അമ്മയുടെ അടുത്ത് ഊഞ്ഞാലിൽ ഇരുന്നു…
അമ്മ പപ്പയുടെ തോളിൽ തല വച്ച് ഇരുന്നു….
പപ്പ : ഡോ
അമ്മ ഒന്നും മിണ്ടിയില്ല
പപ്പ : കൃഷ്ണ
അമ്മ :അമ്മ മൂളി
പപ്പ : നമ്മടെ മോൻ നാളെ വരും
അമ്മ : നാളെ അല്ല ഇന്ന്
പപ്പ : അതെ ഇന്ന്
അമ്മ : എനിക്ക് പേടി ആവുന്നു
പപ്പ : എന്തിന്
അമ്മ : അവന് പണ്ടുള്ള സ്നേഹം എന്നോട് ഇനി ഇല്ലെങ്കിലോ
പപ്പ : അങ്ങനെ ഒന്നും സംഭവിക്കില്ല അവൻ തൻ്റെ മോൻ അല്ലേ ഡോ അവന് തന്നെ മനസ്സിലാവും
അമ്മ : എന്നിട്ട് ഞാൻ ചെയ്തതോ അമ്മ കരയാൻ തുടങ്ങി