വധു is a ദേവത 30 [Doli]

Posted by

അമ്മ : അങ്ങനെ പറയല്ലേ ഇന്നലെ ചെക്കൻ ഒരേ കരച്ചിൽ ഫോണിൽ കൂടെ…

പപ്പ : എന്താ കാര്യം

അമ്മ : നിങ്ങള് വഴക്ക് പറഞ്ഞതിന് … ( ചേച്ചി അളിയൻ എന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞു എന്ന് പറഞ്ഞ് ) പാവം ആണ് കുട്ടികളുടെ മനസ്സാ അവന് ഇന്ദ്രനെ അവന് ജീവൻ ആണ് അറിയോ അവൻ കൊറേ കാലം ഇവിടെ ആയിരുന്നില്ലേ നിങ്ങള് അവനെ വിളിച്ച് ഒന്ന് ആസ്വപ്പിക്ക് കേട്ടോ കെട്ടോന്ന്…

പപ്പ : കേട്ടു….

അമ്മ : നിങ്ങള് എങ്ങനെ ആണ് കടിച്ച് പിടിച്ച് ഇരുന്നത് നമ്മടെ മോനെ ദ്രോഹിച്ചിട്ട് നിങ്ങള് എങ്ങനെ ഇങ്ങനെ ഇരുന്നത്

പപ്പ : ആര് പറഞ്ഞു പല രാത്രിയും ഞാൻ ഇങ്ങനെ അടിച്ച് ഫിറ്റ് ആവുമ്പോ അവനെ ആ പട്ടാളക്കാരൻ്റെ മോനെ പിള്ളേരെ വിട്ട് അങ് തീർത്താലോ എന്ന് വരെ ഓർത്തു…

അമ്മ : എന്നിട്ട്

പപ്പ : ഞാൻ ഉറങ്ങി പോയി

അമ്മ : നല്ല അപ്പൻ

പപ്പ : അതെ ഇത് സിനിമ അല്ല പിന്നെ ഞാൻ ആഗ്രഹിക്കുന്നത് എൻ്റെ ഫാമിലിയും ആയിട്ട് ഒരു ഹാപ്പി ലൈഫ് ആണ് അവന് ഉള്ളത് ദൈവം കൊടുക്കും…

അമ്മ : ഒരുകണക്കിന് അതാ നല്ലത്

പപ്പ : താൻ വാ നല്ല ഒരു ചായ കുടിച്ച് നമ്മക്ക് എല്ലാം മറന്ന് നമ്മടെ മോൻ വരുന്നത് നോക്കി ഇങ്ങനെ ഇരിക്കാം

അമ്മ : അതെ അതെ 🥲

പപ്പ : പിന്നെ ഇന്ദ്രൻ വന്നാ കുറച്ച് പൈസ ചിലവ് വരും താൻ എതിര് പറയരുത്

അമ്മ : ഇല്ല എന്ത് വേണേലും ആയിക്കോ …. ലിമിറ്റ് വിടരുത്

പപ്പ : ഇല്ല പ്രോമിസ്….😄

⏩ സമയം 6:00

⏩ പ്രധാന വാർത്ത : ഇന്ദ്രജിത്ത് രാമനാഥൻ തിരിച്ച് വരുന്നു … അതെ അത് സംഭവിക്കുന്നു മെസ്സി അൽ – ഹിലാലിൽ വരും എന്ന പോലെയോ അല്ലെങ്കിൽ കിലിയൻ 🐦 മാപ്പെ 😝 റയൽ മാഡ്രിഡിൽ വരും എന്നത് പോലെ ഉള്ള വാർത്ത അല്ല ഇത് സത്യം ആയാ വാർത്ത ആണ് … ഈ വാർത്ത കുടുംബത്തിൽ മുഴുവൻ കോവിഡ് പോലെ പടർന്നു….

Leave a Reply

Your email address will not be published. Required fields are marked *