വധു is a ദേവത 30 [Doli]

Posted by

അങ്കിൾ എന്നെ വന്ന് പൊത്തി പിടിച്ചു….എനിക്ക് അബ്ലിയ വിഷമം തോന്നിയില്ല പാവം പുള്ളി എന്ത് ചെയ്യാൻ

അങ്കിൾ മാറി മഹി ആൻ്റി വന്നു ഞാൻ മിണ്ടാതെ നിന്നു എനിക്ക് പ്രത്യേകിച്ച് ഒരു ഫീലിങും ഉണ്ടായില്ല ….

ഉള്ളിൽ എനിക്ക് ഇഷ്ട്ടം തോന്നിക്കുന്ന ഒരു മുഖം ഞാൻ കണ്ടു റൂബി ആൻ്റി

ഞാൻ ഓടി പോയി ആൻ്റിയെ കെട്ടിപ്പിടിച്ചു

റൂബി ആൻ്റി എൻ്റെ മുഖം മുഴുവൻ ഉമ്മ വച്ചു ….

ഞാൻ തിരിച്ചും ഉമ്മ വച്ചു ….

റൂബി ആൻ്റി: എന്തിനാ കുട്ടാ നീ ഇങ്ങനെ ചെയ്തത് നിനക്ക് അങ്ങോട്ട് വന്നൂടെ ഞാൻ ഇല്ലെ നിനക്ക്….

ഞാൻ : സോറി ആൻ്റി….

റൂബി ആൻ്റി : ചെല്ല് അമ്മ ഉള്ളിൽ ഉണ്ട് പോ…

ഞാൻ കുട്ടുവിനെ അവിടെ കണ്ടു ഞാൻ അവനെ അടുത്തേക്ക് വിളിച്ചു

അവൻ എൻ്റെ അടുത്തേക്ക് വന്നു

ഞാൻ അവന് കൈ കൊടുത്തു താങ്ക്സ് ഫോർ ദി ഹെൽപ്പ് …

അവൻ ഒന്നും മിണ്ടിയില്ല മാറി നിന്നു….

കൂട്ടുകാർ ഒക്കെ എന്നെ നോക്കി നിന്നു നന്ദൻ എന്നെ കണ്ടതും പല്ല് കടിച്ച് മുന്നോട്ട് വന്നു റെമോ അവനെ പിടിച്ച് നിർത്തി മൂനിനും വലിയ മുഖം ഇല്ല ….

ഞാൻ ഉള്ളിലേക്ക് പോയി അമ്മ അമ്മു എൻ്റെ ജീവനും ജീവൻ്റെ ജീവനും ആയിരുന്ന രണ്ട് പേർ ഉള്ളിൽ തലയും കുനിച്ച് ഇരിക്കുന്നുണ്ട്….

ഞാൻ അങ്ങോട്ട് പോണോ വേണ്ടയോ എന്ന് വിചാരിച്ച് ഇങ്ങനെ നിന്നു പിന്നെ പോയിലെങ്കിൽ അമ്മക്ക് സഹിക്കാൻ പറ്റില്ല ഇനി അതും കൂടെ വേണ്ട എന്ന് വച്ച് ഞാൻ തിരിഞ്ഞ് നടന്നു …

അമ്മ ഞാൻ ഒന്ന് പതിഞ്ഞ സ്വരത്തിൽ വിളിച്ചു…

അമ്മ ഒന്ന് വിറച്ചു കിളി പോയി ഇരിക്കുക ആണ്…

ഞാൻ തിരിഞ്ഞ് നടന്നു സ്റ്റെപ്പിൻ്റെ അടുത്തേക്ക് പോയി അമ്മു എന്നെ നോക്കി കണ്ണ് നിറച്ച് നിൽപ്പുണ്ട് അടുത്ത് ശ്രീയും

ശ്രീ എൻ്റെ നേരെ വന്നു

ഞാൻ എന്നെ കെട്ടിപ്പിടിക്കാൻ വന്നു

ഞാൻ രണ്ടും കൈയ്യും പൊക്കി ✋✋ നിൽക്കാൻ പറഞ്ഞു എന്നിട്ട് തൊഴുത് കാട്ടി 🙏

Leave a Reply

Your email address will not be published. Required fields are marked *