അമർ : ഓ അപ്പോ എല്ലാം തീരുമാനിച്ച് ഉറപ്പിച്ച് ആണ്…
ശ്രീജിത്ത് : അതെ …. വർക്ക് ആവില്ലെങ്കിൽ പിന്നെ മുന്നോട്ട് പോയിട്ട് കാര്യം ഇല്ലല്ലോ ….
അമ്മു ഒരക്ഷരം പോലും മിണ്ടാതെ ഇങ്ങനെ നിലത്തേക്ക് നോക്കി പാവ പോലെ നിന്നു…
ശ്രീജിത്ത് : പിന്നെ ഒരു കാര്യം ഇത് ഇന്ദ്രൻ അമൃതക്ക് തരാൻ പറഞ്ഞു…
അമർ : എന്താ ഇത്….
ശ്രീജിത്ത് : കത്താണ്….അപ്പോ എന്താ തീരുമാനം…
കാർ വന്നു അങ്ങോട്ട്
അമർ ഓടി വെളിയിലേക്ക് പോയി…
അമർ : മാമ ഇന്ദ്രൻ ഡിവേഴ്‌സ്സ് നോട്ടീസ് അയിച്ചിരിക്കുന്നു…
പപ്പ : എന്ത്…
അമർ : അതെ മാമ…
അമ്മ : എന്താ ടാ ഈ പറയുന്നത്….
ആൻ്റി: ആരാ പറഞ്ഞത്
അമർ : അവൻ പോവുന്നതിന് മുന്നേ ഇതൊക്കെ ചെയ്തിട്ട് ആണ് പോയത്…. അവൻ കിതച്ച് കൊണ്ട് പറഞ്ഞു….
അമ്മ : എന്തൊക്കെ ആണ് ഇവൻ ചെയ്യുന്നത് അമ്മയുടെ കണ്ണുകൾ നിറഞ്ഞു…
അങ്കിൾ : നന്നായി….
ആൻ്റി: എന്ത്
അങ്കിൾ : നന്നായി എന്ന്….
ആൻ്റി : നമ്മൾടെ മോളെ ആണ്
അങ്കിൾ : അറിയാം ഇവളുടെ അഹങ്കാരത്തിന് ഇനിയും ഒരു പാവം ചെക്കൻ്റെ ജീവിതം എന്തിനാ നാശം ആക്കുന്നത് …
പപ്പ : ഡോ എന്തൊക്കെ ആണ് നീ പറയുന്നത്
അങ്കിൾ : പിന്നെ ഞാൻ എന്ത് പറയണം അയ്യോ എൻ്റെ മോളെ അവൻ ചതിച്ചു എന്നോ അതോ എൻ്റെ മോളുടെ ജീവിതം നശിച്ച് പോയി എന്നോ അങ്കിൾ കണ്ണ് നിറച്ച് കൊണ്ട് പറഞ്ഞു….
ശ്രീജിത്ത് : അങ്കിൾ ഞാൻ ശ്രീജിത്ത് ഇന്ദ്രൻ അങ്കിളിന് തരാൻ ഒരു പരാതി തന്നിട്ടുണ്ട് അത് അങ്കിൾ സൈൻ ചെയ്ത് തരണം….
പപ്പ : എന്ത് പരാതി…
ശ്രീജിത്ത് : ഡെഫെമേഷൻ കേസ്. അതായത് മാനനഷ്ട്ട കേസ്സ് ….
പപ്പ : എന്തിന്
ശ്രീജിത്ത്: അതായത് സിംപിൾ ആയി പറഞ്ഞാ കോടികൾ ആസ്തി ഉള്ള അങ്കിളിൻ്റെ ബിസിനെസ്സ് തകർക്കാൻ വേണ്ടി കുടുംബത്തിലെ അങ്കം ആയ അതും സ്വന്തം മോനെ ലഹരി മയക്ക് മരുന്ന് എന്നിവ കൊടുത്ത് ഇല്ലാത്ത കേസ് കെട്ടി ചമച്ച് അങ്കിളിൻ്റെ ബിസിനെസ്സ് തകർക്കാൻ. നോക്കി അതിലൂടെ അങ്കിളിന് വൻ നഷ്ട്ടം ആണ് സംഭവിച്ചത് എന്നും പറഞ്ഞ് ഒരു കേസ്….