നന്ദൻ : ഫ്രീ ഫുഡ് എവിടെ ആണ് കിട്ടുക…
അമർ : നിൻ്റെ അപ്പൻ്റെ മൂടിക്കൊണ്ട് അവിടെ ഇരുന്നോ….
⏩ 2 ഡേയ്സ്….
വീട്ടിൽ ആർക്കും ഒരു രസവും ഇല്ല….
അമ്മു മുറിക്ക് വെളിയിലേക്ക് വരുന്നത് പോലും ഇല്ല ഭക്ഷണം കഴിക്കുന്നില്ല അമ്മ ആണേൽ ഒന്നെങ്കിൽ പൂജ മുറിയിൽ അല്ലെങ്കിൽ മുറിയിൽ പപ്പയും അങ്കിളും രാവിലെ തന്നെ അടി തുടങ്ങും….
അങ്ങനെ ഒരു ദിവസം കൂടെ പോയി….
⏩ 12:23
⏩ ഇന്നേക്ക് ഇന്ദ്രൻ പോയിട്ട് ഒരാഴ്ച ആയി…
⏩ 22:45
ഇന്ദ്രൻ്റെ വീട്
അമ്മു ബെഡ്ഡിൽ കിടന്ന് ഓരോന്ന് ആലോചിച്ചു….
💭 (രാത്രിയിൽ കാണുന്ന പകൽ സ്വപനം ) ⏩ സീൻ 1
ഇന്ദ്രൻ : ടാങ്ക് ഫുൾ ആണോ മോളെ ….
അമ്മു : പിന്നെ ഇല്ലെ നീ ഇങ്ങനെ പിടിച്ചാ ടാങ്ക് പൊട്ടും
ഇന്ദ്രൻ : ഉവ്വ് നിനക്ക് വലിയ ഒരു ടാങ്ക് വാങ്ങിച്ച് തരണം ഇത് ശെരി ആവില്ല…..
ഇന്ദ്രൻ : അതെ അമ്മു ഇനി നമ്മൾ തമ്മിൽ പിണങ്ങിയ ആര് വരണം ആദ്യം….
അമ്മു : നീ വാ…
ഇന്ദ്രൻ : ഞാൻ വരില്ല….
അമ്മു : അപ്പോ ഞാനും വരില്ല….
ഇന്ദ്രൻ : ആഹാ നിന്നെ ഞാൻ വരുത്തി കാണിക്കാം ഡീ…
⏩ സീൻ 2
ഇന്ദ്രൻ : അമ്മു
അമ്മു : എന്താ
ഇന്ദ്രൻ : നമ്മൾ.തമ്മിൽ ഉള്ള പെണക്കം ഒരുപാട് സമയം നീണ്ട് പോവരുത് കേട്ടോ
അമ്മു : പോയാ…
ഇന്ദ്രൻ : നമ്മൾ തമ്മിൽ ഉള്ള പെണക്കം ഒരാഴ്ചക്ക് മേലെ നീണ്ട് പോയാ
അമ്മു : പോയാ
ഇന്ദ്രൻ : പോയാ ഞാൻ മരിച്ചു എന്ന് കരുതിക്കോ നീ കേട്ടോ….
അത് അവളുടെ മനസ്സിൽ തറഞ്ഞ് കേറി ….അമ്മു സ്വപ്നത്തില് നിന്ന് വെളിയിലേക്ക് വന്നു….
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞ് ഒഴുക്കി…
അവള് ഫോൺ എടുത്ത് മഹാലക്ഷ്മിയെ വിളിച്ചു….
അമ്മു : ഹലോ