വധു is a ദേവത 30 [Doli]

Posted by

മഹാ: എന്താ

അമ്മു : ദേഷ്യം ആണോ

മഹാ : അയ്യോ ബഹുമാന പെട്ട കോടതിയെ ആർക്കെങ്കിലും വെറുക്കാൻ പറ്റോ

അമ്മു : അതെ

മഹാ : ഇന്ദ്രനെ പറ്റി വല്ലതും ആണേൽ അറിയില്ല അറിഞ്ഞാലും നിന്നോട് ഞാൻ പറയില്ല

അമ്മു : ഇങ്ങനെ പറയല്ലേ ടാ

മഹാ : ഡീ നിനക്ക് ഉണ്ടല്ലോ അവനെ പോലെ ഒരുത്തനെ ഒരു അർഹതയും ഇല്ല …. അല്ലെങ്കിലും ദൈവം അങ്ങനെ ആണ് ….

അമ്മു : ഒച്ച വരത്ത വിധം കരയുക ആണ്

മഹാ : നിന്നെ അവന് എന്ത് ഇഷ്ട്ടം ആണ് എന്ന് എനിക്ക് നല്ല പോലെ അറിയാം പക്ഷെ നീയോ ഈ ഒരുകൊള്ളതിൻ്റെ ഇടയിൽ ഒരുക്കൊല്ലം ആയിട്ട് പോലും ഇല്ല അതിൻ്റെ ഇടയിൽ നീ എത്ര വട്ടം അവനെ വേദനിപ്പിച്ചിട്ടുണ്ട് അമൃത….

മഹാ : എൻ്റെ അഭിപ്രായത്തിൽ നിന്നെ. സ്നേഹിച്ചതും കല്യാണം കഴിച്ചത് ആണ് ഇന്ദ്രൻ ചെയ്ത തെറ്റ്….

മഹാലക്ഷ്മി ഫോൺ കട്ടാക്കി…..

താഴെ അമർ വണ്ടിയും കൊണ്ട് വന്നു…

പപ്പ : മോനെ തണുക്കുന്നോ കുട്ടാ പപ്പ പോയി പുതപ്പ് കൊണ്ട് വരട്ടേ…. വേണ്ടേ ദേ നല്ല തണുപ്പ് ഉണ്ട്….

കാറിൻ്റെ മുന്നിൽ ഇരുന്ന് കാറിനോട് സംസാരിക്കുന്ന പപ്പ

അമർ അത് കണ്ട് സഹിക്കാൻ പറ്റാത്ത അവസ്ഥ ആയി….

അമർ : മാമ

പപ്പ അവനെ തിരിഞ്ഞ് നോക്കി…

അമർ : എന്താ മാമ ഇതൊക്കെ

പപ്പ : ഇത് ഇന്ദ്രൻ കണ്ടില്ലേ….

അമർ : എന്തൊക്കെ ആണ് മാമ പറയുന്നത്….

പപ്പ : പിന്നെ ഞാൻ എന്ത് ചെയ്യണം നിന്നെ കൊണ്ട് പറ്റോ എൻ്റെ.മോനെ കൊണ്ട് വരാൻ ഇല്ലലോ അപ്പോ നീ പോ….

അമർ നടന്നു ഉള്ളിലേക്ക് പോയി…

അങ്കിൾ : ടാ എന്ത് പ്രാന്താ അവൻ കാണിക്കുന്നത്

അമർ : എനിക്ക് അറിയില്ല അങ്കിൾ ഞാൻ എന്ത് ചെയ്യാനാ ഇങ്ങനെ പോയാ മാമൻ പിടിത്തം വിടും…

അവൻ മുറിയിലേക്ക് പോയി രണ്ട് മിനിറ്റ് കഴിഞ്ഞതും തിരിച്ച് വന്നു …

Leave a Reply

Your email address will not be published. Required fields are marked *