അമ്മ :വേണ്ട ഡാ. നീ വരണ്ട. നിനക്ക് ആ ആദിയെ കെട്ടിക്കൂടെ. അവൾ നിനക്ക് വേണ്ടി എന്തൊക്കെയാ ചെയ്തെ.
ഞാൻ :ഒന്ന് മിണ്ടാതിരിക്കുമോ.
അമ്മ :അല്ല ഡാ അവൾക്കു നിന്നോട് ഇത്ര മാത്രം ഇഷ്ടമുള്ളതുകൊണ്ട് ആയിരിക്കില്ലേ അങനെയൊകെ ചെയ്തെ.
ഞാൻ :അമ്മ കല്യാണത്തിന് പൊന്നെ അല്ലെ പോട്.
അമ്മ :എന്നെ ഒന്ന് ടൗണിൽ കൊണ്ട് ആകുയോ ഡാ.
ഞാൻ :വേണെങ്കിൽ നടന്നിട്ട് പോ.
അമ്മ :ഓഹോ.
അമ്മ പോയി ഞാൻ വീട്ടിൽ തന്നെ ഇരുന്നു.കുറച്ചു സമയം വെറുതെ വീട്ടിൽ ഇരുന്നു ഓരോന്ന് ആലോചിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. ഞാൻ ബൈക്ക് എടുത്തു എങ്ങോട്ടനില്ലാതെ ഓടിച്ചു.
അന്ന് പൊന്നുവിനെയും കൊണ്ട് പോയ ബീച്ചിൽ എത്തിയപ്പോൾ വണ്ടി നിർത്തി ഒരു കല്ലിൽ ഇരുന്നു.ആരോ വന്നു എന്റെ തോളിൽ കൈ വെച്ചു. ഞാൻ തീരിഞ്ഞുനോക്കിയപ്പോൾ ആദി.
ആദി :എന്താ ഏട്ടാ കല്യാണത്തിന് പോയില്ലേ.
ഞാൻ :ഇല്ല നിയോ.
ആദി :പോയിട്ട് വരുന്ന വഴിയാ.
ഞാൻ :എങ്ങനെ ഉണ്ടായിരുന്നു.
ആദി :അങ്ങനെ ചോദിച്ചാൽ ഞാൻ എന്തു പറയാനാ.
ഞാൻ :മ്മ്.
ആദി :സോറി അരുണേട്ടാ.
ഞാൻ :എന്തിനാടോ.
ആദി :ഞാൻ കാരണമല്ലേ ഇങ്ങനെ ഒകെ സംഭവിച്ചത്.
ഞാൻ :അങ്ങനെ ഒന്നും അല്ല. എല്ലാം എന്റെ കൊഴപ്പം കൊണ്ട.
അപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു നോക്കിയപ്പോൾ അമ്മു ചേച്ചി. ഞാൻ ആദിയുടെ അടുത്ത് നിന്നു കുറച്ചു മാറി ഫോൺ എടുത്തു.
ഞാൻ :ഹലോ
അമ്മു :ഹ ഡാ എന്തായി സുഖമെല്ലെ.
ഞാൻ :പിന്നെ പരമ സുഖം.
അമ്മു :പിന്നെ ഒരു കാര്യമുണ്ട്.
ഞാൻ :എന്താ ചേച്ചി.
അമ്മു :ഞാൻ പ്രെഗ്നന്റ് ആണ്.
ഞാൻ :ഹ കൺഗ്രാജുലേഷൻസ്.
അമ്മു :താങ്ക്സ്. നിനക്കും ഒരു കൺഗ്രാജുലേഷൻസ്.