പത്തുവീട് പണ്ണേഴ്സ് കാര്‍ട്ടൂണ്‍ പരമ്പര
Pathuveedu Panners | Author : Pamman Junior
പത്തുവീട് പണ്ണേഴ്സ് – കാര്‍ട്ടൂണ്‍ പരമ്പര – (ട്രെയിലര്‍)
മധ്യ തിരുവിതാംകൂറിലെ പ്രകൃതി മനോഹരമായ കായംകോട്ട കായലോരത്തെ ഹൗസിംഗ് വില്ലയാണ് പത്തുവീട്.
പത്ത് വീടുകളാണ് ഈ ഹൗസിംഗ് കോളനിയില്‍ ഉള്ളത്.
പത്ത് കുടുംബങ്ങളെയും ആദ്യം പരിചയപ്പെടാം.
ബാലഭാസ്ക്കരന് പിള്ള ആന്‍ഡ് ഫാമിലി
കേബിള്‍ ടിവി ഓഫീസ് നടത്തുന്ന ബാലഭാസ്ക്കരപിള്ള, ഹരിപ്പാട് സ്വകാര്യ ബാങ്കില്‍ ജോലിക്കാരിയായ ഭാര്യ നിര്‍മ്മല, വിവാഹിതയായ മകള്‍ സച്ചു എന്ന സിത്താര ബാലഭാസ്ക്കര്‍, അവളുടെ അനുജനായ പതിനെട്ടുകാരന് അച്ചു എന്ന അശോക് ബാലഭാസ്ക്കര്‍, 1 ബാലഭാസ്ക്കരന് തമ്പിയുടെ പിതാവ് മാധവന് പിള്ളയും ഭാര്യ ജാനകി മാധവനും ഇടയ്ക്ക് വിരുന്നുകാരായും വരാറുണ്ട്.
പൈലറ്റ് കൊച്ചുണ്ണി ആന്‍ഡ് ഫാമിലി
പണ്ട് സുമതിയെ വിവാഹം കഴിക്കും മുമ്പ് പൈലറ്റായിരുന്നു എന്ന് പറയുന്ന കൊച്ചുണ്ണിയും, കൊച്ചുണ്ണി കായംകുളം കൊച്ചുണ്ണിയുടെ ജൂനിയര്‍ ആണെന്ന് പറയുന്ന ഭാര്യ സുമതിയും, ഇവരുടെ മൂത്ത മകന് കൈനകരി കൃഷി ഓഫീസറായ അശോകനും, ഭാര്യ പല പിഎസ് സി പരീക്ഷകള്‍ എഴുതിയിട്ടും ഒന്നും കിട്ടാത്ത ആതിരയും, പട്ടാളത്തില്‍ നിന്ന് വി ആര് എസ് എടുത്ത് ഭാര്യവീട്ടില്‍ പരമസുഖം എന്ന് പറഞ്ഞ് താമസിക്കുന്ന ഗോപന് എന്ന ഗോപകുമാറും ഗോപകുമാറിന്റെ ഭാര്യ കൊച്ചുണ്ണിയുടെ ഇളയ മകള്‍ പൂങ്കിളിയും അടങ്ങുന്നതാണ് ഇവരുടെ കുടുംബം. നിര്‍ഭാഗ്യവശാല്‍ അശോകനും അനുജത്തി പൂങ്കിളിക്കും മക്കളില്ല. അതിനു വേണ്ടിയുള്ള തീവ്രശ്രമങ്ങള്‍ നടക്കുന്നു.
സോമവല്ലി കൊച്ചമ്മയും കുടുംബവും
ലേക്ക് ഹൗസ് വില്ല കോളനിയിലെ പ്രധാപശാലിയായ സോമവല്ലി , ഓച്ചിറയിലെ സോമവല്ലി അസ്സോസിയേറ്റ്സ് എന്ന കമ്പനിയുടെ എംഡിയാണ്. ഇവര്‍ക്ക് രണ്ട് ആണ്മക്കള്. മൂത്ത ആള് നിഖില്‍, അമ്മയുടെ കമ്പനിയുടെ മാനേജരാണ്. അടുക്കളയില്‍ പോലും ബ്യൂട്ടി കോണ്‍ഷ്യസായ ഭാര്യ സിന്ധുവും ഒരു മകളുമുണ്ട് നിഖിലിന്. നിഖിലിന്റെ അനിയന് നിതിന്‍ ഹൗസിംഗ് കോളനിയിലെ പക്കാ റൊമാന്‍സ് ഹീറോയാണ്. ദേവസ്യയെന്ന ജോലിക്കാരനും ഈ വീട്ടിലുണ്ട്.