എല്ലാം ഓർമ്മകൾ. മനസ്സിൽ മായാത്ത ഓർമ്മകൾ. എന്നിട്ടും എനിക്ക് എന്റെ ഇഷ്ടം ചേച്ചിയോട് പറയാൻ കഴിഞ്ഞില്ല. അത് കഴിഞ്ഞ് രണ്ടാഴച്ച കഴിഞ്ഞു കാണും. ആരും കേൾക്കാതെ പതുങ്ങി വന്നു ചേച്ചി,ഫോണിലുള്ള ഒരു ഭംഗിയുള്ള ചേട്ടന്റെ ഫോട്ടോ കാണിക്കുന്ന വരെ. എന്റെ ഇഷ്ടം കുഴിച്ചു മൂടിയ ദിവസം.ഒന്ന് കരയാൻ പോലും പറ്റാതെ ചേച്ചിയുടെ എടുത്ത് ഉറങ്ങാതെ കിടന്ന രാത്രി. അമ്മ കാണാതെ ഫോൺ വിളിക്കലും, ചാറ്റിങ്ങും എല്ലാം നടക്കുമ്പോഴും ചേച്ചിക്ക് സപ്പോർട്ട് ഉണ്ടെന്ന രീതിയിൽ ഞാൻ മരിച്ചുകൊണ്ട് നിന്നു. പഴയ പോലെ പിന്നെ ചേച്ചി ട്രിക്കുകൾ ഒന്നും എടുത്തില്ല. അത് നല്ലതല്ലെന്നും എനിക്ക് അറിയാമായിരുന്നു. എന്നാലും പേരക്കയുടെ രുചി പറഞ്ഞു കളിയാക്കലും. ഉമ്മ വെക്കലും,കെട്ടി പിടിക്കലും ചേച്ചി നിർത്തിയില്ല. അടുത്തുണ്ടല്ലോ എന്ന സന്തോഷത്തിൽ ഞാൻ കുറേ കാലം കഴിച്ചു കൂട്ടി.
പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് എഴുതി നിൽക്കുന്ന സമയം. ചേച്ചി അന്ന് പി ജി ക്ക്. അന്നാണ് ചേച്ചി അമ്മയോട് ആ ചേട്ടന്റെ കാര്യം പറഞ്ഞത്. ഉള്ളിൽ കരഞ്ഞു,പുറത്തു ചിരിച്ചു ഞാനന്നെല്ലാം നടന്നു. അമ്മ സമ്മതം മൂളിയപ്പോഴും,ആ ചേട്ടൻ ചേച്ചിയെ പെണ്ണ് ചോദിക്കാൻ വീട്ടിൽ വന്നപ്പോഴും ചേച്ചിയുടെ സന്തോഷം കാണേണ്ടത് തന്നെയായിരുന്നു. ബി ടെക് ന് കിട്ടി ഞാൻ വീട്ടിൽ നിന്നും പോയി വരവും തുടങ്ങി. രണ്ടു മാസം, കല്യാണം കഴിഞ്ഞു ചേച്ചി പോയപ്പോ. എന്നെ കെട്ടിപ്പിടിച്ച് ചേച്ചി കരഞ്ഞപ്പോ പോലും കരയാതെ നിന്ന ഞാൻ, ആരും ഇല്ലാതെ ഒറ്റക്ക് ആയപ്പോ, ഒറ്റക്ക് ആയി ന്ന് തോന്നിയപ്പോ. തകർന്നു പോയി.അമ്മ കണ്ടിരുന്നിരിക്കണം ഞാൻ കരഞ്ഞത്.
ചേച്ചി പോയി നാലുമാസം കഴിഞ്ഞപ്പോ,സഹിക്കന്‍ വയ്യാതെ അമ്മയറിയാതെ ചേച്ചിക്ക് ഞാന്‍ മെസ്സേജിട്ടു. “ചേച്ചിയെ കാണാന്‍ കൊതിയാവുന്നുണ്ട്”.രണ്ടു ദിവസമേ കാത്തു നില്‍ക്കേണ്ടി വന്നുള്ളൂ ചേച്ചിയെന്‍റെ കോളേജിലേക്ക് വന്നു.അന്ന് മുഴുവന്‍ ചേച്ചി എന്‍റെ ഒപ്പരം നിന്നു.ഒരു മാസം കൂടെ കഴിഞ്ഞപ്പോ ചേച്ചി ചേട്ടന്‍റെ കൂടെ ലണ്ടനിലേക്ക് പറന്നു.
അതു കഴിഞ്ഞു ചേച്ചി എന്നോടുള്ള വിളിയും,ചാറ്റിങ്ങും എല്ലാം കുറച്ചിരുന്നു. ഇടക്കുള്ള മെസ്സേജ്,എപ്പോഴേലുമുള്ള വിളി.വിളിച്ചാലും രണ്ടു വാക്ക് ചോദിച്ചു നിർത്തും. എനിക്കതൊരു ആശ്വാസം പോലെയായി.ചേച്ചിയുടെ ഓർമകൾ ,എന്റെ ഉള്ളിലുള്ള ഇഷ്ടങ്ങൾ പതിയെ മറക്കാൻ ഞാൻ പഠിച്ചു.