പാക്ക് : കോൻ എ രേ തും ലോഗ് ( ആരാ നിങ്ങള് 🤨)
അച്ചു : ചെക്കൻ കടിക്കൊ
അമർ : അറിയില്ല
അച്ചു : ബച്ചാ ഹം ഇന്ദ്രജിത്ത് ചേട്ടൻ്റെ ഫ്രണ്ട്സ്സ് അവനെ കൂട്ടികൊണ്ട് പോവാൻ എന്തോന്ന് ഡേയ് പറയും ഹാ .. അവൻ ഫോൺ എടുത്ത് മഹയെ വിളിച്ചു …
മഹ കുരുത്തം കെട്ട ചെക്കനെ കാര്യം പറഞ്ഞ് മനസ്സിലാക്കി….
പാക്ക് : മേരെ സാത്ത് ചലോ …. ( എൻ്റെ കൂടെ വാ )
അച്ചു : ഇവൻ നമ്മളെ എങ്ങോട്ട് ആണ് കൊണ്ട് പോവുന്നത്
അമർ : ആര് കണ്ടു
പാക്ക് അവരെ രണ്ടിനെയും ഏക്കറുക്കണക്കിന് നീണ്ട് കിടക്കുന്ന ഗോതമ്പ് പാടത്തിൻ്റെ നടുക്ക് കൂടെ കൊണ്ട് പോയി…
അമർ : ചോട്ടൂ വെയർ ആർ വി ഗോയിങ്
പാക്ക് അവനെ തിരിഞ്ഞ് ഒന്ന് നോക്കി
പാക്ക് : അരെ ഏക്ക് ഓർ ബാർ ചോട്ടു ബോൽ തേരി മൂ തോട് ദൂങ്കാ ( ഒരിക്കൽ കൂടെ ഇത് പറഞ്ഞാ നിൻ്റെ വായ ഞാൻ ഒടക്കും)
അച്ചു : ചെക്കൻ ടെറർ ആണ് കേട്ടോ നിൻ്റെ വായ ഇടിച്ച് പൊട്ടിക്കും എന്ന പറഞ്ഞത് ….😆😆
അമർ : നാറി കാരണം കണ്ട നാട്ടിൽ വന്ന് പിള്ളേര് ഒക്കെ ഊക്കാൻ തുടങ്ങി 😣
അവർ നടന്ന് നടന്ന് ഇങ്ങനെ പോയ്കൊണ്ടിരുന്നു ….
ഒരു സ്ഥലം എത്തിയതും ചെക്കൻ ഒച്ച ഇട്ടു
പാക്ക് : വീറേ….
ഒരു തലപ്പാവ് അല്ല ടർബൺ കെട്ടിയ ഒരുത്തൻ ഏർമാടത്തിൻ്റെ ഉള്ളിൽ നിന്ന് വെളിയിലേക്ക് തല ഇട്ട് നോക്കി
പാക്ക് : ദി ഹേ ക്യാ ( ചേച്ചി ഉണ്ടോ )
അയാള് : ഹാ ഷൂട്ട് ഹോറാ ആജാ ( ഉണ്ട് ഷൂട്ട് നടക്കുക ആണ് വാ )
പാക്ക്: ഓ ഷാണെ ആജാ ( ഓവർ സ്മാർട് പട്ടി ഷോ തെണ്ടി വാ വാ )