ഇന്ദ്രൻ : ഞാൻ വരില്ല ഉറപ്പാ നിങ്ങള് സമയം കളയാതെ ചെല്ല്
അച്ചു : നടക്കില്ല
ഇന്ദ്രൻ : കാണാം ഇവിടെ ഒരാള് നിന്നത് കണ്ടോ വീർ ബൈയ്യാ പുള്ളി വന്ന നല്ല പെട പൊട്ടും വേണ്ടെങ്കിൽ വിട്ടോ
അമർ : വിളി നീ വിളിക്ക് അയാള് ആദ്യം എന്നെ കൊല്ലട്ടെ എന്നിട്ട് ഇവനെയും നീ അതും കറി വച്ച് എല്ലാത്തിനും കൊടുക്ക് നായിൻ്റെ മോനേ ….
അച്ചു : അതെ അയാളുടെ മസിൽ കണ്ടോ എനിക്ക് ചെറിയ പേടി ഉണ്ട് മൈരെ
അമർ : എനിക്കും ഉണ്ട് മൈൻഡ് ആക്കണ്ട കൂടെ നിക്ക്
അമർ: വിളി അവനേ മൈരെ
ഇന്ദ്രൻ : വീ…
അച്ചു : വേണ്ട അതൊന്നും വേണ്ട
ഇന്ദ്രൻ : അപ്പോ പേടി ഉണ്ട്
അമർ : എടാ അവിടെ എന്താ അവസ്ഥ അറിയോ എല്ലാരും നല്ല വിഷമത്തിൽ ആണ്
ഇന്ദ്രൻ : അപ്പോ ഞാൻ വേദനിച്ചത് എനിക്ക് വില ഇല്ലെ എപ്പോഴും ഈ കേറി.കേറി പോയിട്ട് ആണ് പട്ടി വില ഇല്ലാത്തത്
അച്ചു : ഒക്കെ ശെരി തന്നേ നീ വാ നമ്മക്ക് തീരുമാനം ഉണ്ടാക്കാം
ഇന്ദ്രൻ : വേണ്ട അച്ചു . നാളെ എനിക്ക് ഇവിടെ ഒരു ഷൂട്ട് ഉണ്ട് അത് കഴിഞ്ഞാ ഞാൻ സ്കൂട്ട് ആവും
അച്ചു : നീ വരണം വന്നെ പറ്റൂ
ഇന്ദ്രൻ : പറ്റില്ല എന്നല്ലേ പറഞ്ഞത് …
അമർ : ഒന്ന് അങ് തന്നാൽ ഉണ്ടല്ലോ ….
ഇന്ദ്രൻ : തല്ലാം കൊല്ലാം പക്ഷേ ഞാൻ വരില്ല … നീ കണ്ട് കാണില്ല അമറേ എൻ്റെ നെഞ്ച് പൊട്ടി ചോര വന്നത് ഇവന് അറിയും ഇവനെ അറിയൂ….
അച്ചു : എല്ലാം അറിയാം അത് കൊണ്ട് അല്ലേ നിന്നെ കൊണ്ട് പോവാൻ വേണ്ടി ഞാൻ വന്നത്
ഇന്ദ്രൻ : വേണ്ട അളിയാ മടുത്തു ഇവൻ ഇല്ലെ ഈ പട്ടി ഇവൻ നേരെ കൊണ്ട് പോയി ആ മൂദേവിയുടെ കാൽ കീഴിൽ എന്നെ കൊണ്ടിടും ഞാൻ വീണ്ടും പട്ടി എനിക്ക് വൈയ്യ ഇങ്ങനെ ഒരു ജീവിതം ….