അച്ചു : അതെ ടാ ഇനിയും വൈകിയാ അങ്കിൾ കട്ടാവും വേണ്ട വാ…
അമർ : ഞാൻ വീട്ടിന് ഇറങ്ങുമ്പോ മാമൻ പറഞ്ഞത് നിന്നെ കണ്ടാ ഒരു കാര്യം പറയാൻ നിൻ്റെ പപ്പ ഇതൊന്നും വിശ്വസിച്ചില്ല ആദ്യം മുതൽക്കേ എന്നും അപ്പോഴത്തെ അയാളുടെ സംസാരം കെട്ട് ദേഷ്യം വന്ന് തല്ലിയത് ആണ് എന്നും കാല് പിടിച്ച് മാപ്പ് പറയാനും തയാർ ആണ് എന്നും….
അച്ചു : ഇനിയും അവരെ വിഷമിപ്പിക്കണോ പറ
അമർ : കഴിഞ്ഞ ആഴ്ച മാമൻ ആൻ്റിയും ആയി വഴക്ക് ഇട്ട് ഇറങ്ങി പോവാൻ ഒരുങ്ങി അറിയോ ജീവിതത്തിൽ ആദ്യം ആയി മാമൻ ആൻ്റിയുടെ നേരെ ചൂടായി നിനക്ക് വേണ്ടി അപ്പോ. ആ മണ്ടുഷ്യന് വേണ്ടി നിനക്ക് വന്നൂടെ ടാ അതോ നിനക്ക് നിൻ്റെ വാശി ആണോ വലുത്….
അച്ചു : മതി ഓവർ ആക്കണ്ട മതി….
⏩ അരമണിക്കൂർ ശാന്തത
അച്ചു : ഇതിൽ ഒന്നും ഗോതമ്പ് ഇടാറില്ലെ
അമർ : ഓഫ് സീസൺ ആയിരിക്കും…
അച്ചു : ആഹ്….
ഇന്ദ്രൻ : ഞാൻ വരാം …
അമർ : 😃
അച്ചു : 🥺 😃🫂
ഇന്ദ്രൻ : പറയട്ടെ
അച്ചു : പറ
ഇന്ദ്രൻ : എനിക്ക് ഒന്ന് രണ്ട് കണ്ടിഷൻസ്സ് ഉണ്ട്
അമർ : എന്താ അത് 🤨
ഇന്ദ്രൻ : എന്നെ ഒന്നിനും ആരും ഫോഴ്സ് ചെയ്യരുത് ….. പിന്നെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പട്ടി ഷോ എൻ്റെ നെഞ്ചത്ത് പാടില്ല….
അച്ചു : ഡൺ ഡൺ…
ഇന്ദ്രൻ : അച്ചു നീ പറഞ്ഞത് ആണ് ശെരി വെറുതെ എന്തെങ്കിലും സംഭവിച്ചിട്ട് കരഞ്ഞിട്ട് കാര്യം ഇല്ല അല്ലെങ്കിലും പപ്പ ഒന്നും ചെയ്തില്ലല്ലോ
അമർ : അതാണ് വാ നമക്ക് ഇപ്പൊ തന്നെ പോവാം…
അച്ചു : നീ ദിർഡി പിടിക്കാതെ ടിക്കറ്റ് എടുക്കാൻ ഉണ്ട് പിന്നെ ഇവിടെ ഒക്കെ ഒന്ന് ചുറ്റികാണണം
അമർ : അതൊന്നും പറ്റില്ല പിന്നെ നാളെ മറ്റാന്നാ എക്സാം ഉള്ളതാ നമ്മക്ക് വേഗം ഇറങ്ങാം