പപ്പ : 😐 ഇവൻ എന്ത് ഭാവിച്ചാടാ
അമർ : സാരം ഇല്ല മാമ ശെരി ആവും നാളെ തൊട്ട് കളിക്കാൻ പോവാ കുറച്ച് മൈൻഡ് റിഫ്രഷ് ആവും ….
അമ്മ : വളർത്തി വളർത്തി അവസാനം വെറുപ്പ് മാത്രം ആയി…
അമ്മു : ഇല്ല ആൻ്റി അമർ പറഞ്ഞത് സത്യം ആണ് അവിടെ ഒക്കെ അവൻ ഓക്കേ ആണ് ശെരി ആവും ആൻ്റി…
പപ്പ : മോളോട് എങ്ങനെ ആണ് ദേഷ്യം ആണോ
അമ്മു : എൻ്റെ മുഖത്ത് പോലും നോക്കിയിട്ടില്ല ഇത് വരെ അമ്മു തേങ്ങിക്കൊണ്ട് പറഞ്ഞു …
പപ്പ : ഇത് ഇങ്ങനെ വിട്ടാൽ ശെരി ആവില്ല
അമ്മ : വേണ്ട അവൻ അവൻ്റെ ഇഷ്ട്ടം പോലെ ചെയ്യട്ടെ ഇനി ഇറങ്ങി പോവണ്ട ഇവിടെ ആവുമ്പോ കൺ മുന്നിൽ എങ്കിലും ഉണ്ടല്ലോ സാരം ഇല്ല ശെരി ആവും അമ്മ വരാത്ത ചിരി വരുത്താൻ നോക്കി …
⏩ അടുത്ത ദിവസം രാവിലെ അഞ്ച് മണി
ഞാൻ സ്ഥിരം രാവിലത്തെ പരിപാടി തുടർന്നു
ബീച്ചിൽ പോയി മെഡിറ്റേഷൻ ചെയ്ത് സൂര്യയുടെ വീട്ടിലേക്ക് പോയി…
പത്തര മണി ആയപ്പോ ഞങൾ കളിക്കാൻ ടർഫിൽ പോയി…
പിള്ളേരും ഒത്ത് കളിച്ച് നടന്നപ്പോ കുറച്ച് കഴിഞ്ഞ് ശ്യാം വന്നു അങ്ങോട്ട് ശ്യാം ( പഴയ ക്രിക്കറ്റ് ശത്രു)
ശ്യാം : ഹാ എല്ലാരും ഉണ്ടല്ലോ എന്താണ് സാറുമാർ ഇവിടെ
റെമോ : വാഴയ്ക്ക് കുഴി എടുക്കാൻ വന്നതാണോ
ശ്യാം : ആഹാ ശുദ്ധ ഹാസ്യം….
സൂര്യ : നീ കളിക്കാൻ വരുന്നോ
ശ്യാം : വരാം പക്ഷേ ഇങ്ങനെ അല്ല ബെറ്റ് വരുന്നോ
സൂര്യ : പിന്നെന്താ വരാം
ശ്യാം : കളിക്കാരൻ വരോ ( അവൻ എന്നെ ഒന്ന് ആക്കി )
ഞാൻ : വരാം പിന്നെന്താ
ശ്യാം : അല്ല ഞാൻ ക്രിക്കറ്റ് ആണ് ഉദ്ദേശിച്ചത് വേറെ ഒന്നും ചിന്തിക്കല്ലെ മോനെ
ഞാൻ : പക്ഷേ ഞാൻ ഉദ്ദേശിച്ചത് മറ്റേത് തന്നെ വരാ ടാ നിൻ്റെ വീട്ടിൽ തന്നെ കേറി വരാം മൈരെ …