ശ്യാം : ടാ ടാ വീട്ടിൽ ഉള്ളവരെ പറയല്ലേ മോനെ കളി മാറും…
പെട്ടെന്ന് എനിക്ക് വെള്ളിടി വെട്ടി…
ഞാൻ : അളിയാ സോറി അറിയാതെ ദേഷ്യം വന്നപ്പോ പറഞ്ഞതാ സോറി നീ വേണേൽ ഈ പറഞ്ഞതിന് എന്നെ തല്ലിക്കോ ഞാൻ അവൻ്റെ മുന്നിൽ അപേക്ഷിച്ചു….
ശ്യാം : പന്തം കണ്ട പെരിച്ചാഴിയെ പോലെ എന്നെ നോക്കി
ഞാൻ : അളിയാ സോറി വീട്ടിൽ ഉള്ളവരെ പറയാൻ പാടില്ലായിരുന്നു… സോറി
ശ്യാം അവൻ്റെ കൈ പിടിച്ച് ഇത് പറഞ്ഞ എന്നെ സൂക്ഷിച്ച് നോക്കി ഇങ്ങനെ നിന്നു
ഞാൻ : സോറി കേട്ടോ എനിക്ക് ഇനി നിന്നെ കൂടെ ശത്രു ആക്കാൻ വൈയ്യ അത് കൊണ്ടാ നമ്മള് തമ്മില് ഒന്നും ഇല്ലല്ലോ വേണേ ഇപ്പൊ അടിച്ചോ മുതുകത്ത് കുത്തല്ലെ പ്ളീസ്
നന്ദൻ : ടാ ഇന്ദ്ര എന്താ നീ കാണിക്കുന്നത്.
ശ്യാം എൻ്റെ കൈ തട്ടി മാറ്റി പിന്നിലേക്ക് മാറി
ശ്യാം : ടാ അമറേ ഇവന് വല്ല കുഴപ്പം
അമർ : കാര്യം അറിഞ്ഞ് കാണുമല്ലോ അതിന് ശേഷം ഇങ്ങനെ ആണ്
ശ്യാം : അയ്യേ ഇത് പറ്റില്ല ഇവനെ ചൊറിയാൻ ആണ് ഞാൻ വന്നത് തന്നെ അയ്യേ….
അമർ : നിനക്ക് അറിയില്ല നിനക്ക് ചിന്തിക്കാൻ പറ്റില്ല അമ്മാതിരി പണി ആണ് കിട്ടിയത് അവന്…
അപ്പോഴേക്കും പിള്ളേര് ഒക്കെ വന്നു കളി തുടങ്ങി
ഇത് ഒരു പതിവായി
ഇന്ദ്രൻ രാവിലെ തന്നെ വീട് വിട്ട് ഇറങ്ങും കളി ഒക്കെ കഴിഞ്ഞ് രാത്രി തിരിച്ച് വീട്ടിൽ എത്തും ഇത് പതിവായി…
അങ്ങനെ ഒരു ദിവസം കളിച്ച് കൊണ്ടിരിക്കുമ്പോ ആണ് അമറിൻ്റെ ഫോൺ അടിച്ചത്
അമർ : ഹലോ … ശെരി ശെരി വരാം
ഞാൻ : എന്ത് എന്ന് കൈ കൊണ്ട്. ചോദിച്ചു
അമർ : വാ
ഞാൻ : എന്താ
അമർ : ഇവൻ്റെ അമ്മായിയപ്പനും ഭാര്യയും വീട്ടിൽ വന്നിട്ടുണ്ട് നിന്നെ കാണാൻ വാ പോയിട്ട് വരാം ….