ഞാൻ : 😶
അമ്മ : എന്താ നീ ഒന്നും മിണ്ടാത്തത്
ഞാൻ : 😶
അമ്മ : നിനക്ക് എന്നോട് ക്ഷെമിക്കാൻ പറ്റില്ലേ മോനെ പറ എൻ്റെ പഴയ മോൻ ആവണം നീ….
അമ്മു കരഞ്ഞ് കൊണ്ട് കതകിൻ്റെ അടുത്ത് വന്ന് നിപ്പുണ്ട്
ഞാൻ : അത് ഇനി ഉണ്ടാവില്ല…ഞാൻ എടുത്തടിച്ച പോലെ പറഞ്ഞു…
അമ്മ : അങ്ങനെ പറയല്ലേ കുട്ടാ .
ഞാൻ : ഞാൻ എന്ത് പറയണം ഇനി വേറെ എല്ലാരും പോട്ടെ അമ്മ വിചാരിച്ചില്ലെ ഞാൻ അങ്ങനെ അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്…
അമ്മ : സോറി മോനെ തല താഴ്ത്തി കരഞ്ഞ് കൊണ്ട് അമ്മ പറഞ്ഞു …
ഞാൻ : അമ്മ ഇനി ഒരിക്കലും ഇങ്ങനെ ഒന്ന് ഉണ്ടാവില്ല അമ്മ എൻ്റെ കാലിലേക്ക് വീണു
ഞാൻ അമ്മയെ പിടിച്ച് പൊക്കി എൻ്റെ കാലിൽ ഒന്നും വീഴണ്ട അല്ലെങ്കിലും എന്നും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും ഒക്കെ ചെയ്യാൻ അല്ലേ എൻ്റെ ജീവിതം ഇതും ഞാൻ എൻ്റെ തലയിൽ ചുമന്നു നടക്കാം ….
അമ്മ : മോനെ നീ ഇങ്ങനെ എന്നെ വിഷമിപ്പിക്കല്ലെ ടാ…
ഞാൻ : അമ്മ കരയണ്ട ഇനി അതും കൂടെ ഇഒരു ശാപം ആയി എൻ്റെ തലയിൽ വീഴും അത് വേണ്ട ….
അമ്മ ഇമെൻ്റെ തോളിൽ പേടിച്ച് കെട്ടിപ്പിടിച്ച് ഉറക്കെ കരയാൻ തുടങ്ങി…
സഹികവുന്നതിലും അപ്പുറം ആയിരുന്നു അത്…
ഞാൻ മടിച്ച് മടിച്ച് അമ്മയെ തിരിച്ച് കെട്ടിപ്പിടിച്ചു …
അമ്മക്ക് അത് സന്തോഷം ആയി അത് ഞങ്ങള് തമ്മിൽ ഇല്ല അതിർ വരമ്പ് പൊട്ടിച്ച് എറിഞ്ഞു …
അമ്മ : മോനെ ഇന്ദ്ര സോറി മോനെ എന്നും പറഞ്ഞ് എന്നെ അമർത്തി
ഞാൻ : സാരം ഇല്ല അമ്മ കരയണ്ട അമ്മ എനിക്ക് എന്തോ വല്ലാതെ വിഷമം അമ്മ ആയത് കൊണ്ട് എനിക്ക് ഒരുപാട് നേരം പിടിച്ച് നോക്കാൻ പറ്റിയില്ല….
അമ്മ : മോൻ റസ്റ്റ് എടുത്തോ കേട്ടോ ശെരി… അമ്മ മുഖം തുടച്ച് വെളിയിലേക്ക് പോയി…