ഞാൻ : ഞാൻ കൈ പൊക്കി അവളെ തല്ലാൻ… എന്നിട്ട് വേണ്ട വച്ചു… അമൃത നിനക്ക് വേണ്ടത് ഞാൻ തന്നു വേണേൽ ജോലി ചെയ്ത് അല്ലേ കടം വാങ്ങി എങ്കിലും നിന്നെ ഞാൻ സെറ്റിൽ ആക്കാം ശ്രീജിത്തിനോട് പറഞ്ഞ് കാര്യം ഒക്കെ വേഗം ആക്കാൻ പറയാം പ്ളീസ് എന്നെ ജീവിക്കാൻ വിട്….
ഞാൻ മുറിയിൽ നിന്ന് ഇറങ്ങി പോയി…
ഫുഡ് ആയപ്പോ അമർ വന്ന് എന്നെ വിളിച്ചു ….
ഞാൻ : ടാ ഒന്ന് ഇങ്ങ് കൊണ്ട് വാ ….
അവൻ പോയി ഡൈനിങ് ഏരിയയില് നിന്നും ഫൂഡ് എടുത്തു
അമ്മ : എന്താ ഇത്
അമർ : ആൻ്റി അവൻ അങ്ങോട്ട് കൊണ്ട് കൊടുക്കാമോ എന്ന് ചോദിച്ചു
അത് കേട്ടതും അമ്മ എവിടെ നിന്നോ സ്വിച്ച് ഇട്ട പോലെ കരയാൻ തുടങ്ങി ….
അമർ : സാരം ഇല്ല ആൻ്റി ശെരി ആവും അവൻ വന്നല്ലോ ഉള്ളൂ….
അമർ ഫുഡും കൊണ്ട് പോയി
പപ്പ : അവന് നമ്മളെ കാണാനും ഇഷ്ട്ടം അല്ലാതെ ആയി പപ്പ കഴിപ്പ് നിർത്തി എണീറ്റ് പോയി…
അമർ : ഇന്നാ ടാ
ഞാൻ : ഉം… ശെരി
ഞാൻ ഫൂഡ് എടുത്ത് വെളിയിലേക്ക് പോയി വെളിയിൽ ഇരുന്ന് കഴിച്ച് തുടങ്ങി … ചോക്കോ എന്നെ കണ്ട് കുരക്കാൻ തുടങ്ങി അടുത്തക്ക് പോയതും ഒച്ച വച്ച് വാലാട്ടാൻ തുടങ്ങി …. ഞാൻ കൂട് തുറന്ന് ബാക്കി ചൊക്കൊൻ്റെ പാത്രത്തിൽ ഇട്ട് കൊടുത്തു …
അവൻ കഴിക്കുന്നത് നോക്കി ഇങ്ങനെ നിന്നു… പിന്നെ പ്ലേറ്റ് വെളിയിൽ ടാപ്പിൽ കഴുകി ഉള്ളിലേക്ക് പോയി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ഡൈനിങ് ടേബിളിൽ വച്ച് മുകളിലേക്ക് ഓടി ….മുറിയിൽ അവൾ ഉണ്ട് എൻ്റെ ഭാര്യ പൂതം …. ഞാൻ ഫോണും ചാർജറും ബാഗും എടുത്ത് വെളിയിലേക്ക് പോയി….അമറിൻ്റെ മുറിയിൽ കേറി വാതിൽ അടച്ചു…
അമർ : എന്താ ഇവിടെ
ഞാൻ : അങ്ങോട്ട് നീ കെട അല്ലെങ്കിൽ താഴെ ഇറങ്ങിക്കോ..