ശ്രീ : എന്താ ടാ അവളെ കരയക്കില്ലെ നീ
ഞാൻ : ഒരാള് ഒരക്ഷരം മിണ്ടരുത് ഇത് ഞങ്ങളുടെ മാത്രം കാര്യം ആണ് ശ്രീ നീ അവിടെ പോയി ഇരിക്ക്
ഞാൻ : പറ അമൃത എന്താ ഒപ്പിട്ട് കൊടുക്കാത്തത് പറ
അമർ : മാമൻ അത് വാങ്ങിച്ച് കീറി കളഞ്ഞു
ഞാൻ : ആര് പപ്പ ആണോ
അമർ : അതെ
ഞാൻ : നാശം … സാരം ഇല്ല ഞാൻ അവനെ വിളിച്ച് റെഡി ആക്കാം
അമ്മു : ഞാൻ ഒപ്പിടില്ല
ഞാൻ : എന്ത്
അമ്മു : ഞാൻ ഓപ്പിടില്ല അവള് കണ്ണ് തുടച്ച് കൊണ്ട് പറഞ്ഞു
ഞാൻ : നീ ഒപ്പിടും
അമ്മു : ഇല്ല ചത്താലും ഞാൻ ഒപ്പിടില്ല
ഞാൻ : എന്നാ നിന്നെ ഞാൻ കൊല്ലും
അമ്മു : എന്തിനാ കണ്ണാ ഇങ്ങനെ ദേഷ്യപെടുന്നത് നമ്മക്ക് സംസാരിക്കാം
ഞാൻ : നീ അങ്ങോട്ട് മാറി നിക്ക് അടുത്ത് വരണ്ട
നന്ദൻ : ടാ മതി
ഞാൻ : നിന്നോട് ഞാൻ പറഞ്ഞു ഒരക്ഷരം മിണ്ടരുത് എന്ന് മൂടിക്കൊണ്ട് അവിടെ നിന്നോ
നന്ദൻ : ഇല്ല മിണ്ടുന്നില്ല
ഞാൻ : ഞാൻ ഒരു കാര്യം പറയാം ഇനിയും നിൻ്റെ പിന്നാലെ പട്ടിയെ പോലെ വരാൻ എന്നെ നോക്കണ്ട കേട്ടല്ലോ മര്യാതക് അതിൽ ഒപ്പിട്ട് എങ്ങോട്ടോ ഇറങ്ങി പൊക്കോ എനിക്ക് ഇനി നിന്നെ വേണ്ട അയ്യോ അങ്ങനെ അല്ല എന്നെ പോലെ ഒരു പീഡനവീരനെ നിനക്ക് വേണ്ട ….
സൂര്യ : ടാ ഇന്ദ്ര എന്താ ടാ നീ കളി കാര്യം ആവും പെണ്ണിൻ്റെ കണ്ണീരിന് കാരണം ആയാ ശാപം കിട്ടും
ഞാൻ : പെണ്ണിൻ്റെ കണ്ണീര് പ്പു അതിന് ഇവള് പെണ്ണാണോ ശവം…..ഇവള് എന്നോട് പറഞ്ഞ ഒരോവാക്കും വച്ച് എനിക്ക് ഒരു സഹതാപവും ഇല്ല നാശം ….
ഞാൻ അത് പറഞ്ഞ് വെളിയിലേക്ക് പോയി….
നന്ദൻ : ഡീ അവന് ഇത്ര ദേഷ്യം വരാൻ മാത്രം നീ എന്താ അവനോട് പറഞ്ഞത് ….