വധു is a ദേവത 31 [Doli]

Posted by

നന്ദൻ : പിന്നെ നമ്മക്ക് കാണാം

⏩ 17:34

വീട്ടിൽ

സൂര്യ : ആരാ ടാ ഈ ഫോൺ വിളിച്ച് കൊണ്ടിരിക്കുന്നത്

ഞാൻ : ആരും ഇല്ല

നന്ദൻ : ഇത് കൊറേ ആയല്ലോ ….

ഞാൻ : ആരും ഇല്ല

അച്ചു : അത് അവളാണ് സൂസി

സൂര്യ : അവൾക്ക് എന്താ കാര്യം അവൻ ദേഷ്യം കേറി ചോദിച്ചു…

ഞാൻ : കാര്യം ഇല്ല

നന്ദൻ : ശവത്ത് നായിൻ്റെ മോള് എല്ലാം നശിപ്പിച്ചിട്ട് അവളുടെ … ഇന്ദ്ര അവള് ശെരി ആവില്ല കേട്ടല്ലോ പറഞ്ഞേക്കാം

ഞാൻ : ഇതിനെ ഇങ്ങനെ നിനക്ക് അറിയോ ഞാൻ പഞ്ചാബ് എത്തി രണ്ടാം ദിവസം അവള് അങ്ങോട്ട് വന്നൂ

അവര് രണ്ടും ഞെട്ടി

സൂര്യ : എന്നിട്ട്

ഞാൻ : എന്നിട്ട് എന്ത് കൊറേ കരഞ്ഞു എന്തൊക്കെയൊ പറഞ്ഞു അറിയാതെ പറ്റി പോയതാ അന്ന് ഞാൻ നിൻ്റെ വീട്ടിൽ വച്ച് അവളെ സപ്പോർട്ട് ചെയ്യും എന്നൊന്നും അവൾക്ക് അറിയില്ലായിരുന്നു പിന്നെ എന്തൊക്കെയോ പറഞ്ഞു…

നന്ദൻ : അവള് നുണ പറയുന്നത് ആണ് കള്ളി നായിൻ്റെ മോള് മുണ്ട

സൂര്യ : എന്നാലും അവള് എങ്ങനെ നിന്നെ

ഞാൻ : ഞാനും അത് ചോദിച്ചു അപ്പോ അവള് പറയാ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട് എന്ന് എപ്പോഴോ

നന്ദൻ : എന്ത്

ഞാൻ : ആരും ഇല്ല എന്ന് തോന്നുമ്പോ നേരെ ഗുരുദ്വാര പോയാൽ മതി എന്ന് ഫ്രീ ഫൂഡ് കിട്ടും കിടക്കാൻ സ്ഥലം കിട്ടും എന്നൊക്കെ …എനിക്ക് പോലും ഓർമ ഇല്ല അവളോട് പറഞ്ഞത് ….

സൂര്യ : ടാ കാര്യം ശെരി ആണ് പക്ഷെ അവള് ശെരി ആവില്ല …

നന്ദൻ : നീ എന്ത് പറഞ്ഞു അവളോട്

ഞാൻ : ഞാൻ പറഞ്ഞു എനിക്ക് കുറച്ച് സമാധാനം വേണം എന്ന്

പെട്ടെന്ന് വീട്ടിൻ്റെ മുന്നിൽ ഒരു കാർ വന്നു ഹോൺ അടിക്കാൻ തുടങ്ങി …

Leave a Reply

Your email address will not be published. Required fields are marked *