ഞാൻ നേരെ നടന്ന് ബീച്ചിലേക്ക് പോയി …
നല്ല തണുത്ത കാറ്റ് വെട്ടം വീണ് തുടങ്ങിയിട്ടേ ഉള്ളൂ ഒരുപാട് ആളുകൾ ഞാൻ എല്ലാം അവിടെ വച്ച് ഒരു മൂലക്ക് പോയി ഇരുന്ന് പ്രാണായാമം തുടങ്ങി അത് കഴിഞ്ഞ് കണ്ണടച്ച് ഇരുന്ന് ധ്യാനം തുടങ്ങി…
ഏറെനേരം അത് തുടർന്ന് ഞാൻ നേരെ സൂര്യയുടെ വീട്ടിലേക്ക് പോയി ….
⏩ 06:49
സൂര്യയുടെ വീട്
നന്ദൻ : മൈരെ കോളിങ് ബെൽ അടിക്കുന്നു ആരോ പോ
റെമോ : നിൻ്റെ അപ്പൻ ആയിരിക്കും പോയിട്ട് നാളെ വരാൻ പറ
നന്ദൻ : പോയി നോക്ക് ടാ പ്ളീസ്
നിർത്താതെ ഉള്ള ബെൽ അടി
അച്ചു : ഒന്ന് പോയി നോക്ക് മൈരെ… എന്ത് ശല്യം ആണ് ഇത് അതും പറഞ്ഞ് അവൻ തന്നെ എണീറ്റ് പോയി വാതിൽ തുറന്നു
ഞാൻ : ഹായ് ഞാൻ അവനെ മറികടന്ന് ഉള്ളിലേക്ക് കേറി….
അച്ചു : നീ എന്താ ഇവിടെ …..
ഞാൻ : ഞാൻ ഇന്നലെ ശേരിക്കേ ഉറങ്ങിയില്ല അത് കൊണ്ട് ഞാൻ നേരത്തെ എണീറ്റു അപ്പോ ബീച്ചിൽ പോയി കുറച്ച് മെഡിറ്റേഷൻ ഒക്കെ ചെയ്ത് നേരെ ഇങ്ങ് പോന്നു ….
അച്ചു : 🥲
നിനക്ക് ബൂസ്റ്റ് വേണോ
അച്ചു : വേണം
ഞാൻ : ശെരി പോയി ഫ്രഷ് ആയി വാ
ഞാൻ പോയി രണ്ട് ഗ്ളസിൽ എടുത്ത് ഹാളിൽ വന്ന് ഇരുന്നു…
അച്ചു മുഖം തുടച്ച് അങ്ങോട്ട് വന്നു… അവൻ ഗ്ളാസ്സ് കൈയ്യിൽ എടുത്ത് എൻ്റെ എതിരെ വന്ന് ഇരുന്നു….
അച്ചു : എന്താ ടാ നീ ഇത്ര നേരത്തെ ഇങ്ങോട്ട്
ഞാൻ : സത്യം പറയാലോ എനിക്ക് അവിടെ ഇരുന്നിട്ട് ഇരിപ്പ് ഉറക്കുന്നില്ല ഒരു സഫക്കേഷൻ …
അച്ചു : ഇന്ദ്ര എൻ്റെ പൊന്ന് കൂട്ടുകാരാ നീ നിരപരാധി ആണ് എന്ന് നീ തന്നെ നല്ല മെസ്സ് ആയിട്ട് തെളിയിച്ചു പിന്നെ എന്തിനാ നിനക്ക് ഒരു ഗിൽട്ട്….