ജീവിതം on കോവിഡ്
Jeevitham On covid | Author : Doli
ബഹുമാനപ്പെട്ട നാട്ടുകാരെ ഉർവശി തിയേറ്റർസ് നിങ്ങള്ക്ക് മുന്നിൽ ഇതാ എത്തിയിരിക്കുന്നു പുതിയ നാടകം എൻ കു നിൻ വായിൽ അല്ല സോറി പുതിയ ഒരു കഥയും ആയി . എത്തയിരിക്കുക ആണ്….😐😐
അതെ ഇത് സൂര്യനാരായൺ എന്ന സൂര്യയുടെജീവിതം ആണ് സിഗ്മ ആയി നാട്ടുകാരെ പറ്റിച്ച് നടക്കുന്ന സൂര്യയുടെകഥ … ആൾക്ക് പൊതുവേ ഭൂരി ഭാഗം പൈയ്യന്മാരെ പോലെ പെണ്ണുങ്ങളെ അപ്രോച്ച് ചെയ്യാൻ പേടി ആണ് അത് ഈ പേടി തോന്നുന്നത് ഒരു കൊച്ചിനെ ഇഷ്ട്ടം ആയി അവളെ പോയി പ്രോപ്പോസ് ചെയ്യാൻ ഒക്കെ ആണ് മറ്റ് കാര്യങ്ങൾ ഒക്കെ വരുമ്പോ മടി ഒന്നും ഇല്ല ഓഫീസിലും അതെ പെൺക്കുട്ടികളോട് സംസാരിക്കാൻ നോ പ്രോബ്ലം പക്ഷേ പ്രൊപ്പോസ് ചെയ്യാൻ പേടി ആണ് !
ഇപ്പൊ സൂര്യ ബാംഗ്ലൂർ ആണ് ഐ ട്ടി കമ്പനിയിൽ ജോലി ഉണ്ട് സ്വന്തം ഇഷ്ട്ടത്തിന് വന്നതാ കട്ട ദിലീപ് ആരാധകൻ ആയ സൂര്യ മൈ ബോസ്സ് കണ്ട് തിരഞ്ഞെടുത്തത് ആണ് ഈ ജോലി അത് മുംബൈ ഇത് ബാംഗ്ലൂർ അത്ര തന്നെ …
എറണാകുളത്ത് നിന്നും ബാംഗ്ലൂർ വരുന്ന സമയം സൂര്യആകെ വീട്ടിൽ നിന്ന് എടുത്തത് സ്വന്തം അച്ഛൻ പ്രാകി പ്രാകി തനിക്ക് വാങ്ങിച്ച് തന്ന വെറും റോൾസ് റോയ്സ് എന്നൊക്കെ പറയണം എന്നുന്നുണ്ട് പക്ഷേ വാങ്ങിച്ച് തന്നത് ഒരു അമേരിക്കൻ ടൂറിസ്റ്റർ ബാഗ് മാത്രം ആണ് … എന്ത് ചെയ്യാൻ അത് കൊണ്ട് രാത്രിക്ക് രാത്രി വീട്ടിൽ ഉള്ള അച്ഛൻ്റെ കാറുകളിൽ ഒന്നായ പോളോ സാർ പൊക്കി….
വീട്ടിൽ ഒരു ബെൻസ് ഒരു ബി എം എല്ലാം ഉണ്ടെങ്കിലും അതൊന്നും പൊക്കാൻ ഉള്ള ശക്തി സൂര്യക്ക് ഇല്ല സോ തൻ്റെ ശക്തിക്ക് പറ്റുന്ന സാധനം പൊക്കി സൂര്യനാട് വിട്ടു….
അപ്പോ ഇതിൽ നിന്നും എന്ത് മനസ്സിലായി സൂര്യയുടെ ഫാദർ ഈസ് റിച്ച്….