ഞാൻ: ഹായ്,ആരാ?ഇത് ഞാൻ ആണെന്ന് എങ്ങനെ മനസ്സിൽ ആയി?
ജിന്ന് ബ്രോ:ഞാൻ പറഞ്ഞല്ലോ ഞാൻ ജിന്ന് ആണെന്ന്.പിന്നെ നീ അമൽ ആണെന്ന് അറിയാൻ വളരെ സിമ്പിൾ അല്ലെ.ഈ ഭൂമിയിൽ എനിക്ക് ഫ്രണ്ട് ആയി നറുക്ക് വീണിരിക്കുന്നത് നീ ആണ്. അപ്പോൾ പിന്നെ നിന്നെ പറ്റി മുഴുവൻ അറിഞ്ഞിട്ടാണ് ഞാൻ ഭൂമിയിലേക്ക് വന്നത്.
ഞാൻ:താൻ എന്ത് തേങ്ങ ആണ് പറയുന്നത്. വെറുതെ ആളെ കളിയാക്കുന്നോ. നീ എന്റെ ക്ലാസ്സിലെ അതുൽ അല്ലെ? അല്ലേൽ ജിബിൻ. നീ കളിക്കാതെ സത്യം പറയടാ മൈരേ..
ജിന്ന്: എന്റെ പൊന്ന് ബ്രോ,ഞാൻ സത്യം ആ പറയുന്നേ.
പിന്നീട് ഒരു വോയിസ് മെസ്സേജ് ആയിരുന്നു വന്നത്.
അതിൽ ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത സൗണ്ട് ആയിരുന്നു. അവൻ പറഞ്ഞു”നിനക്ക് ഞാൻ ഇനി പറയാൻ പോകുന്ന കാര്യങ്ങൾ വിശ്വസിക്കാൻ നല്ല പ്രയാസം കാണും,പക്ഷെ ഇതാണ് സത്യം,നീ ഈ ജിന്ന് എന്നു കേട്ടിട്ടുണ്ടോ, ഭൂമിക്ക് പുറത്ത് ഒരുപാട് ലോകം ഉണ്ട്.അതിൽ ഒന്നാണ് ജിന്നുകളുടെ ലോകം ആയ ജിന്ന് ടെറിട്ടറി.എന്റെ കയ്യിലിരിപ്പ് മൂലം എന്നെ അവിടുന്ന് താത്കാലികമായി പുറത്താക്കി.എനിക്ക് ഭൂമിയിൽ സഹായി ആയും ഫ്രണ്ട് ആയും ഞാൻ നിന്നെ ആണ് തെരഞ്ഞെടുത്തിരിക്കുന്നത്. നിന്നോട് നേരിട്ട് വന്നു എല്ലാം പറയാം എന്നാണ് ഞാൻ ആദ്യം കരുതിയത്, പക്ഷെ നേതാവിന്റെ ഉത്തരവ് അനുസരിച്ചു ആദ്യത്തെ മൂന്ന് ദിവസം ആരുമായും നേരിട്ട് ബന്ധപ്പെടാൻ പാടില്ല എന്നു പറഞ്ഞു.രണ്ട് ദിവസം കഴിഞ്ഞു,ഇനീം ആരുമായി മിണ്ടാതിരിക്കാൻ പറ്റില്ല.അതുകൊണ്ട് ഞാൻ ബുദ്ധിപരമായി ഓൺലൈൻ ആയി ബന്ധപ്പെടാൻ തീരുമാനിച്ചു.
നിന്റെ ഫ്രണ്ട് ആയി ഇനി കുറച്ചു കാലം ഞാൻ ഇവിടെ തന്നെ കാണും. നമ്മുക്ക് അടിച്ചു പൊളിക്കാം.”
ഞാൻ ഇതൊക്കെ കേട്ട് വായ് പൊളിച്ചു ഇരുന്ന് പോയി, പിന്നീട് ഞാൻ അങ്ങോട്ട് മെസ്സേജ് അയച്ചു.
നീ പറയുന്നത് ഒക്കെ ഞാൻ വിശ്വസിക്കാൻ ഞാൻ അത്രയ്ക്കു പൊട്ടൻ ഒന്നും അല്ല. നീ വല്യ ജിന്ന് ഒക്കെ ആണേൽ നിനക്ക് മന്ത്രശക്തി ഒക്കെ ഉണ്ടാകുവല്ലോ, അങ്ങനെ ആണേൽ ഞാൻ പറയുന്ന സാധനം എന്റെ മുന്നിൽ വരുത്തിക്കണം.