ജിന്ന് : ഓഹ് സിമ്പിൾ, എന്താ വേണ്ടത് എന്നെ പറഞ്ഞാൽ മതി.
ഞാൻ അത് കേട്ട് ഒന്ന് ആലോചിച്ചു, എന്നിട്ട് പറഞ്ഞു എനിക്ക് ഐ ഫോൺ 14 വേണം.
പറഞ്ഞു നാക്ക് ഉള്ളിൽ ഇടുന്നതും മുന്നിൽ അതാ കെടക്കുന്നു ഐ ഫോൺ. ഞാൻ ഞെട്ടി തരിച്ചു. പിന്നെ സ്വബോധം വന്നപ്പോൾ അത് എടുത്തു നോക്കി, നല്ല ഫ്രഷ് ഐ ഫോൺ 14.
പെട്ടെന്നു ഒരു നോട്ടിഫിക്കേഷൻ,
ജിന്ന്: ഇപ്പോൾ വിശ്വാസം ആയോ?
ഞാൻ എന്ത് പറയണം എന്ന് അറിയാതെ അങ്ങനെ തന്നെ ഇരുന്നു. പിന്നെയും ഒരു മെസ്സേജ്.
ജിന്ന് ബ്രോ: നീ കൊറച്ചു നേരം ഇരുന്ന് നന്നായി ആലോജിക്ക്, ഞാൻ ഇനി രാത്രി നേരിട്ട് വരാം.
എനിക്ക് നല്ലോണം പേടിയായി. ഇതെന്ത് മൈര്, ഞാൻ വല്ല സ്വപ്നത്തിലോ മറ്റോ ആണോ എന്നുറപ്പിക്കാൻ എന്റെ മോന്തക്ക് നല്ല അടി വച്ചു കൊടുത്തു,ഉഫ്,എന്റമ്മോ നല്ല വേദന. സ്വപ്‍നം അല്ല.
ഇനി ഞാൻ എന്ത് ചെയ്യും.ഈ ജിന്ന്,ഭൂതം എന്നൊക്കെ കേട്ടിട്ടേ ഉള്ളു. എന്തായാലും രാത്രി ആകുന്ന വരെ കാത്തിരിക്കാം,എന്നിട്ട് വരുന്നിടത്തു വച്ചു കാണാം എന്ന് കരുതി ഞാൻ ഫ്രണ്ട്സിനോടൊപ്പം കളിക്കാൻ പോയി.
രാത്രി ഒരു പത്തു മണി ആയപ്പോൾ വീണ്ടും മെസേജ് വന്നു.
ജിന്ന്: എനിക്ക് ഭൂമിയിൽ എന്റെ സ്വന്തം രൂപം സ്വീകരിക്കാൻ സാധിക്കില്ല, നീ പറയുന്നെ രൂപത്തിൽ ഞാൻ നിന്റെ മുന്നിൽ വരാം.നിനക്ക് മാത്രമേ എന്നെ കാണാനും കേൾക്കാനും സാധിക്കുകയുള്ളു.
അത് കേട്ട് ഞാൻ ഒന്ന് ആലോചിച്ചു,എന്നിട്ട് പറഞ്ഞു, ജിന്ന് ബ്രോ, എന്റെ ഫ്രണ്ട് ജിബിന്റെ രൂപത്തിൽ വന്നോ..
പെട്ടെന്ന് എന്റെ റൂം ഫുൾ പൊക നിറഞ്ഞു, മുന്നിൽ അതാ ജിബിൻ അല്ല ജിന്ന് ബ്രോ നിൽക്കുന്നു.ജിന്ന് നേരെ എന്നെ കെട്ടിപിടിച്ചു, ഇനി നമ്മൾ ചങ്ക്‌സ് ആണ് മച്ചാ എന്ന് ജിബിന്റെ സൗണ്ടിൽ പറഞ്ഞു.നിന്റെ എന്ത് ആഗ്രഹവും ഞാൻ സാധിച്ചു തരും
ഞാൻ ആണേൽ കുറച്ചു പ്ലാൻസ് ഒക്കെ സെറ്റ് ആക്കിയിരുന്നു.ബ്രോ, എനിക്ക് കൊറേ ആഗ്രഹം ഉണ്ട്. അതൊക്കെ സാധിച്ചു തരുവോ എന്ന് ചോദിച്ചു.