. ചാർളിയുടെ കണ്ണിൽ കണ്ണീർ പൊടിഞ്ഞു..
ഇനി കരഞ്ഞിട്ട് കാര്യമില്ല അച്ചായാ…. ഓരോന്ന് ചെയ്തു കൂട്ടുമ്പോൾ ആലോചിക്കണം…. നിങ്ങൾ ഒരു നല്ലവനായിരുന്നെങ്കിൽ എനിക്കീ അവസ്ഥ വരില്ലായിരുന്നു….. എന്തായാലും ഇനി ഞാനത് ആസ്വദിക്കാൻ പോവാ….
ഇത്രേം ഞാൻ പറഞ്ഞത് നിങ്ങളോട് പറയാതെ ഞാനൊന്നും ചെയ്യില്ലെന്ന് അറിയാൻ വേണ്ടിയാ… പിന്നെ ചേട്ടായിയോട് ചോദിച്ച സമയം… അത് നിങ്ങൾ കെട്ടിയ ഈ മിന്നിനു കൊടുക്കുന്ന വിലയാ… അതോർത്താൽ മതി…
ഞാൻ പോയേക്കുവാ…. അടുക്കളയിൽ കുറച്ചു ജോലിയുണ്ട്….
അതും പറഞ്ഞു ഞാൻ മുറിക്ക് പുറത്തേക്കിറങ്ങി…. അപ്പൻ കുഞ്ഞിനേയും കൊണ്ട് മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു…
അപ്പാ… എപ്പോ വന്നു…
ഞാൻ വന്നിട്ട് കുറച്ചു നേരമായി മോളെ… കുഞ്ഞിനെ തരാൻ വന്നതാ…
ഞാൻ പറഞ്ഞതൊക്കെ അപ്പൻ കേട്ടോ…
മ്മ്… കേട്ടു….
ഞാൻ കുറച്ചു അതിരു വിട്ട് എന്തേലും പറഞ്ഞോ….
ഇല്ല… പക്ഷേ മോൾ അവനോട് പറഞ്ഞ പോലെ എന്റെ ആൽബിയോടൊപ്പം ഇനി ഇവിടെ കാണുവോ…
എനിക്കറിയില്ല അപ്പാ… പക്ഷേ എനിക്കിഷ്ടമാണ് ചേട്ടായിയെ…
അത് മതി…. ദാ കുഞ്ഞിനെ പിടിക്ക്… എനിക്കൊന്നു പുറത്തേക്ക് പോണം…. പിന്നെ ഞാൻ ആ കുമ്പളങ്ങ തോരൻ കഴിച്ചാരുന്നു കേട്ടോ…. നല്ല രുചിയായിരുന്നു….. രാത്രിയിലേക്ക് എനിക്ക് വെച്ചേക്കണ്ട … ഞാൻ നാളെ രാവിലെ മാത്രേ വരൂ… കടയിൽ ഇന്ന് സ്റ്റോക്ക് കൊണ്ട് വരും… അതിന്റെ കൂടെ നിൽക്കണം…
ശെരി.. ചേട്ടായി പറഞ്ഞാരുന്നു…
.
അപ്പൻ കുഞ്ഞിനേയും കയ്യിൽ തന്നിട്ട് പുറത്തേക്ക് പോയി… നിമ്മി ചേച്ചിയുടെ മുറി അടഞ്ഞു കിടക്കുവായിരുന്നു… ഉറക്കമായിരിക്കും എന്ന് തോന്നി…
ഞാൻ കസേരയിൽ ഇരുന്നു കുഞ്ഞിന് പാൽ കൊടുക്കാൻ തുടങ്ങി… അപ്പോഴാണ് ചേട്ടായിടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്…. ഞാൻ പേടിച്ചു പോയി…
ഞാൻ എതിർ ദിശയിലേക്ക് ഇരുന്നു…
ആഹാ… നല്ല സമയത്താണല്ലോ ഞാൻ വന്നത്…
ദേ ചേട്ടായീ കളിക്കാൻ നിൽക്കാതെ പോണേ…