അത് കൊള്ളാലോ… എവിടെയാ താമസിക്കുന്നെ….
ഇവിടെ അടുത്ത് തന്നെയാ… പിന്നെ എന്തിനെലും വിളിച്ചാൽ ഓടി വരും കേട്ടോ… ആൽബിയെന്നു വെച്ചാൽ അവന് ജീവനാ…
അപ്പോ ഒരാളും കൂടി ഇല്ലേ ഏറ്റവും മൂത്തത്…
ഉണ്ട്… മാത്തുക്കുട്ടി…. അവനാണ് എന്റെ മെയിൻ സഹായി….
അവന്റെ ഭാര്യ മരിച്ച ശേഷം വല്ല്യ മിണ്ടാട്ടം ഒന്നുല്ല… എന്നാലും കാര്യങ്ങളൊക്കെ നോക്കി ചെയ്തോളും….. അവനും വല്ലപ്പോഴുമേ ഇങ്ങോട്ടേക്കു വരൂ… മിക്കവാറും യാത്രയാ…
അപ്പോ ഇത്രേം വല്ല്യ വീട്ടിൽ ആള് കുറവാണോ…
ആയിരുന്നു… ഇപ്പോ നിങ്ങളൊക്കെ വന്നില്ലേ…
ഞാൻ ചിരിച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി… രാവിലെ അപ്പം ഉണ്ടാക്കി കൊടുത്തു വിട്ടു…. ആ വലിയ വീട്ടിൽ ഞാൻ തനിച്ചായ പോലെ തോന്നി….
ഒൻപതു മണിക്ക് മുന്നേ ഞാൻ ചേച്ചിയുടെ മുറിയിലേക്ക് ചെന്നു… അപ്പോഴേക്കും ഉറക്കമായിരുന്നു….. വിളിച്ചുണർത്തി ആഹാരവും കഴിപ്പിച്ചു മരുന്നും കൊടുത്ത് വീണ്ടും കിടത്തി..
ഞാൻ മുറിയിലേക്ക് ചെന്നു… ഫോണെടുത്തു ചേട്ടായിടെ നമ്പർ ഡയൽ ചെയ്തെങ്കിലും മറു വശത്തു കാൾ അറ്റൻഡ് ചെയ്തില്ല…. എനിക്ക് നല്ല വിഷമമായി…
അച്ചായൻ പുറത്തേക്ക് നോക്കി കിടക്കുന്നുണ്ടായിരുന്നു…
അച്ചായാ… നിമ്മി ചേച്ചി ഇന്നെന്നോട് ചോദിച്ചു ചേട്ടായിയെ കെട്ടാവോ ന്ന്….
ഞാൻ ഒന്നും പറഞ്ഞില്ല…. പക്ഷേ എനിക്ക് സമ്മത കുറവ് ഒന്നുല്ല കേട്ടോ…
ചാർളി കണ്ണുകൾ താഴ്ത്തി എന്നെ നോക്കി…
എന്തിനാ ഇങ്ങനെ നോക്കുന്നെ…. എല്ലാം ഞാൻ വന്നു പറയുന്നുണ്ടല്ലോ….പിന്നെന്താ…
ഇപ്പോ പുള്ളി ഒരു മാസത്തേക്ക് പുറത്തേക്ക് പോയേക്കുവാ… തിരിച്ചു വന്നിട്ട് എന്തായാലും കാര്യങ്ങൾ നോക്കാം….. എന്നോട് പറയാതെയാ പോയത്… ഇന്നലെ രാത്രി ഞാൻ ചെറുതായിട്ട് ഒന്ന് ചേട്ടായിയെ വിഷമിപ്പിച്ചാരുന്നു…. അതാവും…. ഞാനിപ്പോ വിളിച്ചു… കാൾ എടുത്തില്ല… എന്ത് ചെയ്യും… ഇനി വിളിച്ചാലും എടുക്കുമെന്ന് തോന്നുന്നില്ല….
വാ കുറച്ചു ചാരിയിരിക്ക്… ഞാൻ കഞ്ഞി തരാം… എന്നിട്ട് മരുന്നും കഴിച്ചിട്ട് കിടന്നുറങ്ങിക്കോ….
**********
എന്റെ ആ 30 ദിവസങ്ങൾക്ക് പതിവിലും കൂടുതൽ ദൈർഘയം ഉള്ളത് പോലെ തോന്നി…. എല്ലാ ദിവസവും രാവിലെ എഴുന്നേറ്റ് എല്ലാരേയും വൃത്തിയാക്കി കുഞ്ഞിനേയും കൊണ്ട് അടുക്കളയിൽ കേറി കഴിഞ്ഞാൽ ജോലി തീർത്തു പുറത്തിറങ്ങാൻ കുറഞ്ഞത് ഒൻപതു മണിയാവും…. എന്നിട്ട് കുറച്ചു നേരം ടീവിയും കണ്ട് ചേച്ചിയോടും മിണ്ടി ഉച്ചക്ക് എല്ലാരേയും കഴിപ്പിച്ചു മരുന്നും കൊടുത്ത് ഉറക്കാൻ കിടത്തി ഞാനും ഒന്നുറങ്ങി ഉണരുമ്പോഴേക്കും സമയം 4 മണിയാവും… എന്നിട്ടും രാത്രിയിലേക്കുള്ള കാര്യങ്ങളും നോക്കി ചേച്ചിയെ കൊണ്ട് പുറത്തൊക്കെ ഒന്ന് കറങ്ങി തിരിച്ചു റൂമിൽ കൊണ്ട് വന്നു കുളിപ്പിച്ച് വീണ്ടും പുറത്തേക്ക് കൊണ്ട് വന്നു ഒരുമിച്ചിരുന്നു സീരിയൽ കണ്ട് ഉറങ്ങാൻ കിടക്കുമ്പോ സമയം അപ്പോഴും ഒൻപതു മണി തന്നെ….. പിന്നെ മിണ്ടാതെ കിടക്കുന്ന അച്ചായനോട് അന്നത്തെ മുഴുവൻ കാര്യങ്ങളും പറഞ്ഞു കേൾപ്പിച്ചു കൊച്ചിനെയും പാടി ഉറക്കി കഴിയുമ്പോ സമയം 10…. ചേട്ടായിയെ കുറിച്ച് മാത്രം ആലോചിച്ചു കിടന്നുറങ്ങുമ്പോ സമയം 11….. ഗുഡ് നൈറ്റ്…