റീനേ… മറുപടിയില്ലേ..
ദേ ചേട്ടായീ കളിക്കല്ലേ…..
കളി പറഞ്ഞതല്ല…. കാര്യമായിട്ടാ..
എനിക്ക് ദേഷ്യം വരും…. പറഞ്ഞേക്കാം…
സാരമില്ല…. എന്നാലും പറയും…
പറയണ്ട… പാവല്ലേ ഞാൻ
അതുകൊണ്ടല്ലേ നിന്നോട് പറയാം എന്ന് വെച്ചത്…
ഓഹോ.. അപ്പോ ഏതൊരു പെണ്ണും പാവമാണെന്നു തോന്നിയാൽ കേറി പറയുവോ…
അതില്ല…. ഒരാളോട് മാത്രേ ഇതുവരെ പറഞ്ഞിട്ടുള്ളൂ…
നിമ്മി ചേച്ചിയോടല്ലേ….. ചേച്ചിയെ ഓർത്തെങ്കിലും എന്നോട് പറയല്ലേ… പ്ലീസ്…
അവളെ ഓർക്കുന്നത് കൊണ്ടാ പറയാം എന്ന് വെച്ചത്….. അതിരിക്കട്ടെ… ഞാൻ പറഞ്ഞാൽ നീ എന്ത് മറുപടി തരും…
ഇഷ്ടല്ലെന്നു പറയും…
അപ്പോ നിനക്കെന്നെ ഇഷ്ടല്ലേ…
അല്ലെന്നു പറഞ്ഞില്ലാലോ…
അപ്പോ പറയും എന്ന് പറഞ്ഞതോ…
അത് എന്നോട് അങ്ങനെ പറഞ്ഞാൽ അല്ലേ….
ഓഹോ… അപ്പോ പിന്നെന്തിനാ ഇന്ന് ഞാൻ തൊട്ടപ്പോ ചേർന്ന് നിന്നത്…
അയ്യേ… ഞാനൊന്നും നിന്നില്ല…
അയ്യെടി… അപ്പോ ഞാൻ കണ്ടതോ…. നീ എന്നോട് ഒത്തിരി ചേർന്നാ നിന്നത്…
ചേട്ടായിക്ക് തോന്നിയതാ…
അല്ല… അപ്പോ നിനക്ക് എന്തൊരു മണമായിരുന്നു എന്നറിയുവോ….. പ്രത്യേകിച്ച് നിന്റെ മുടിക്ക്…
.
അത് ഷാംപൂ ഇട്ടതിന്റെയാ….
ഉറപ്പാണോ…. അല്ലാതെ എന്നോടുള്ള സ്നേഹം കൊണ്ട് വന്ന മണമല്ലേ അത്…
അല്ല അല്ല അല്ല…
ശെരി… അങ്ങനെയാണേൽ ഇനി എന്നും എനിക്ക് ആ മണം വേണം… എന്തേ..
അതിന് ഷാംപൂ വാങ്ങിയാൽ പോരേ..
പോരാ …അത് തേക്കുന്ന മുടിയും വേണം…. എന്നും നിന്നെ ഞാൻ ഇനി ഇന്ന് ചെയ്ത പോലെ ശല്യപ്പെടുത്തും നോക്കിക്കോ…
ദേ ചേട്ടായീ… അപ്പനെങ്ങാനും കണ്ടാൽ അറിയാല്ലോ അല്ലേ…
കണ്ടോട്ടെ… അപ്പോ ഞാൻ പറഞ്ഞോളാം എനിക്ക് നിന്നെ ഇഷ്ടാണെന്ന്….
അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ…
പറയാതെ അറിയാം… നോക്കിക്കോ നീ എന്നോട് പറയാതെ ഞാൻ നിന്നോട് ഇഷ്ടാണെന്ന് പറയില്ല….. നിന്നെ കൊണ്ട് തന്നെ ഞാൻ പറയിപ്പിക്കും…