പക്ഷെ എന്നെ ഞെട്ടിച്ചു കൊണ്ട് ബഷീർ ഇക്കാ എന്നെ സഹായിക്കാൻ തയ്യാറായി ഞാൻ കുറെ പറഞ്ഞെങ്കിലും എന്നെ പഠിപ്പു നിർത്തിക്കാൻ ഇക്കാ സമ്മതിച്ചില്ല. എങ്കിലും ഞാൻ ഇക്കയെ ബുദ്ധിമുട്ടിക്കാതെ ഇരിക്കാൻ പാർട്ട് ടൈം ജോലിക്ക് പോകാൻ തുടങ്ങി ഒപ്പം പഠിപ്പും. വിസ ശരി ആയി ഉമ്മ ഗൾഫിലേക്ക് പോയി. ഞാൻ പെട്രോൾ പമ്പിൽ പാർട്ട് ടൈം ആയി ജോലി ചെയ്തു. പിന്നെ ചില ദിവസം കോളേജ് ഇൽ ലീവ് എടുത്തു കാറ്ററിംഗ് നും പോയി.
മൊഞ്ചത്തി മാർ കാറ്ററിംഗ് ഇന് ഇറങ്ങിയാൽ എങ്ങനെ ഉണ്ടാവും ഒന്നു ചിന്തിച്ചു നോക്ക്. അങ്ങനെ അത്യാവശ്യം ഫീസ് അടക്കാൻ ഉള്ളതൊക്കെ ഞാനും പതിയെ സമ്പാദിച്ചു കൂടെ പഠിപ്പും. പഠിപ്പു കഴിഞ്ഞു വേണം ഉമ്മിച്ചി യെ നന്നായി ഹെല്പ് ചെയ്യാൻ.
പ്രണയം അതു മഴ പോലെ ആണെന്ന് ആരോ പറഞ്ഞതു ഓർക്കുന്നു അതു പെയ്തു തോർന്നു. എന്റെ വിഷമങ്ങൾ ഒന്നും മനസ്സിൽ ആകാത്ത ഒരു കാമുകൻ ആ സമയം എനിക്കു ഒട്ടും ഉൽ കൊല്ലാൻ പറയുന്നതായിരുന്നിലല്ല. ഞാൻ പഠിപ്പും പമ്പിലെ ജോലിയും കാറ്ററിംഗ് ഉം ഒക്കെ ആയി തളരാൻ കൂട്ടാക്കാത്ത ഉരുക്കു വനിത ആയി നിന്നു. ഉമ്മിച്ചി എന്നും വിളിക്കും. ബഷീർ ഇക്കയും എന്നും വിളിക്കും. എന്റെ മേൽ അധികാരം ഉള്ള ഉപ്പയുടെ പ്രായം ആണെങ്കിലും പതിയെ എനിക്കു എന്തും തുറന്നു പറയാവുന്ന ബെസ്റ്റ് ഫ്രണ്ട് ആയി ഇക്കാ.
കോളേജ് ഇൽ നടക്കുന്നതും എല്ലാം ഞാൻ ഇക്കായോട് പറയും. പ്രേമം പൊളിഞ്ഞത് വരെ ഉമ്മിച്ചി ക്ക് അറിയില്ലെങ്കിലും ഇക്കാക്ക് ഇപ്പൊ അറിയാം.ഇക്കയുടെ സർപ്രൈസ് ഗിഫ്റ്റ് കൾ.പിന്നെ ഞാൻ ഇക്കാക്ക് എന്നും സെൽഫി എടുത്തു അയച്ചു കൊടുക്കും ഇക്കാ എന്റെ മൊഞ്ചത്തി ഫിദ എന്നൊക്കെ പറയും ഇക്കയും എന്നും മോർണിംഗ് ഒക്കെ പറഞ്ഞു സെൽഫി അയക്കും.
ഇടക്ക് ഇക്കാ വിഡിയോ കാൾ ചെയ്യും അങ്ങനെ ഒക്കെ ഞാൻ ഇക്കയും ആയി വളരെ അടുത്തു. ജോലി എല്ലാം നന്നായി പോകുന്നു. അങ്ങനെ ദിവസങ്ങൾ കടന്നു പോയി മാസങ്ങൾ കടന്നു പോയി. ഞാൻ എന്റെ ഡിഗ്രി പൂർത്തി ആക്കി. എന്റെ കഷ്ടപ്പാട് ഒന്നും വെറുതെ ആയില്ല.