കടുവാക്കുന്നിൽ അബ്ബാസ് 3 [ലാപുട]

Posted by

ഉച്ചയ്ക്ക് ഒരു മണി അടുപ്പിച്ചു ആയപ്പോൾ ഞങൾ ഒരു കുഞ്ഞു മല മുകളിൽ കയറി പറ്റി, അങ്ങ് ദൂരെ പുൽ മേട്ടിൽ മാനുകൾ മേഞ്ഞു നടക്കുന്നത് ഞാൻ ബൈനോക്കുലർ വഴി നോക്കി കണ്ടു.. ഞാൻ ഇടയ്ക്കിടയ്ക്ക് ഇത്തയെ ഒളിഞ്ഞു നോക്കുന്നുണ്ട്.. ഇത്തയുടെ മുഖം കടന്നലു കുത്തിയത് പോലെ വീർപ്പിച്ചു പിടിച്ചിട്ടുണ്ട്,

മരിയയുടെ കവിളിൽ ഇത്തയുടെ നാല് വിരൽ വ്യക്തമായി തെളിഞ്ഞു കാണാം, ഒരു വിരൽ എങ്ങനെ മിസ്സ് ആയോ ആവോ…. എന്തായാലും കിട്ടിയ ഒരെണ്ണം ഭേഷായിട്ട് കിട്ടി ബോധിച്ചിട്ടുണ്ട്..

കുറച്ചകലെ വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്രദേശത്ത് നിന്നും കുരങ്ങന്മാർ നല്ല ബഹളം വെക്കുന്നുണ്ട്.. വാനരക്കൂട്ടം ഭക്ഷണ സാധനങ്ങൾ ഉള്ള പ്രദേശം ചുറ്റി പറ്റി നിൽക്കുകയാണ് പതിവ്, ഒന്ന് പോയി നോക്കിയാൽ എന്തേലും കിട്ടും,

 

ഞാൻ : നിങൾ ഇവിടെ നിക്ക് ഞാൻ അവിടെ പോയി കഴിക്കാൻ എന്തെങ്കിലും കിട്ടുമോ എന്ന് നോക്കിയിട്ടു വരാം.

എല്ലാവരും മറുപടി ഒന്നും പറയാതെ ബാഗ്പാക് ഇറക്കി താഴെ വെച്ച് അവിടെ അവിടെ ആയിട്ട് ഇരുന്നു.. ഞാനും ബാഗ് പാക് താഴെ വെച്ചിട്ട് ഗൺ എടുത്തു കൊണ്ട് നടക്കാൻ തുടങ്ങി,

 

രശ്മി : അബൂ.. ഒരുപാട് ദൂരെ ഒന്നും പോകല്ലേ…

 

ഞാൻ മറുപടി ഒന്നും പറയാതെ മുന്നോട്ട് നീങ്ങി..

വൃക്ഷങ്ങൾ സമൃദ്ധമായി വളർന്നു പന്തലിച്ചു നിൽക്കുന്ന ഒരു ചതുപ്പ് പ്രതീതി നൽകുന്ന പ്രദേശം,, എന്നെ കണ്ട വാനരക്കൂട്ടം തലങ്ങും വിലങ്ങുമയി എടുത്തു ചാടി ഓടുന്നുണ്ട്… ആദ്യമായി മനുഷ്യനെ നേരിൽ കണ്ട ഭയം ആയിരിക്കാം,,

ഞാൻ അവറ്റകളെ മൈൻഡ് ചെയ്യാതെ ചുറ്റും കറങ്ങി നോക്കി… കൊള്ളാം വെറുതെ ആണോ കുരങ്ങ് ഇവിടെ കിടന്നു കറങ്ങുന്നത്,, ഒരു വലിയ പ്ലാവ് നിൽക്കുന്നു, അതിൽ നിറയെ ചക്കകളും, ഞാൻ പ്ലവിലേക്ക് വലിഞ്ഞു കയറാൻ തുടങ്ങുമ്പോൾ എൻ്റെ ഇടുപ്പിൽ ഇരുന്ന ബാക്കി ടോക്കി ശബ്ദിച്ചു…

ഞാൻ പെട്ടെന്ന് തന്നെ വാക്കി ടോക്കി ഓൺ ആക്കി തിരിച്ചു സംസാരിക്കാൻ തുടങ്ങുമ്പോൾ അവിടെ എന്തൊക്കെയോ സംസാരം കേൾക്കുന്നു.. ഓ അപ്പോ എന്നോട് അല്ല, ഞാൻ വാക്ക് ടോക്കി സ്ക്രീനിൽ ആരുടെ വാകി ടോക്കി ആണെന്ന് നോക്കി, നമ്പർ 2 വാക്കി ടോക്കി ആണ്, അത് രശ്മിക്ക് ആണ് ഞാൻ കൊടുത്തത്.. ഞാൻ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി..

Leave a Reply

Your email address will not be published. Required fields are marked *