കൊണ്ട് വന്ന അവസാനത്തെ ബ്രഡ് പായ്ക്കറ്റ് പൊട്ടിച്ചു അതും ഫിനിഷ് ചെയ്തു.. ഇനി കുറച്ചു അരി മാത്രമാണ് കൈ വശം ഉള്ളത്, ഇനി കാട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണ സാധനങ്ങളെ ആശ്രയിച്ച് വേണം തുടർന്ന് യാത്ര ചെയ്യാൻ.. മനുഷ്യൻ അധികം കടന്നു വരാത്ത കാട്ടിൽ നമുക്ക് വേണ്ട എല്ലാ ആഹാരങ്ങളും ഉണ്ടാവും…
ഞങ്ങൾ ആഹാരം കഴിച്ചു എഴുന്നേറ്റു.. വാട്ടർ ബോട്ടിലുകളിൽ അരുവിയിലെ തണുത്ത വെള്ളം നിറച്ചു..
ഞാൻ : അപ്പോ എങ്ങനാ… പോകുവല്ലെ…
രശ്മി : ഓക്കേ പോവാം
ഞങ്ങൾ പതിയെ നടന്നു തുടങ്ങി, ഞാൻ കുറച്ചു നടന്നിട്ട് തിരിഞ്ഞു നോക്കി, വർണ്ണാധീതമായ മലഞ്ചെരുവ്, എൻ്റെ ഇന്നലത്തെ മനോഹരമായ രാത്രിയെ എനിക്ക് സമ്മാനിച്ച മനോഹരമായ മലഞ്ചെരുവ്. ഞങ്ങൾ നടന്നു നീങ്ങി..
ഞാൻ മുന്നേ കാടുകൾ വകഞ്ഞു മാറ്റി വഴി തെളിച്ചു നടന്നു നീങ്ങി, എനിക്ക് പിന്നിലായി ഇത്തയും,
ഇത്ത എന്നോട് അധികം ഒന്നും മിണ്ടുന്നില്ല, എന്തെങ്കിലും ചോദിച്ചാൽ അതിൻ്റെ മറുപടി മാത്രം പറയുന്നുണ്ട്.. ഒരു പുതു പെണ്ണിൻ്റെ എല്ലാ ചേഷ്ടകളും അവളിൽ പ്രകടമായിരുന്നു…
മരിയ കിലു കിലുപ്പു സംസാരവുംആയി ചളി വർത്തമാനവും പറഞ്ഞു കൂടെ ഉണ്ട്, രശ്മി ക്യാമറ കൊണ്ട് കൗതുകം ഉള്ള ചിത്രങ്ങളൊക്കെ പകർത്തി എടുക്കുന്നുണ്ട്..
നല്ല തണുപ്പ് നിറഞ്ഞ കാലാവസ്ഥയാണ്,, സമയം 10 മണി ആയിട്ടുണ്ടെങ്കിൽ കൂടിയും സൂര്യ വെളിച്ചം ഞങ്ങളിൽ പതിക്കാതെ മരങ്ങൾ കുട പോലെ ഞങ്ങൾക്ക് തണലേകി..
ഞാൻ : അല്ല നിങ്ങള് സത്യം പറഞ്ഞാല് എന്ത് ചെടി കണ്ടു പിടിക്കാൻ ആണ് ഇത്ര റിസ്ക് എടുക്കുന്നത്..
മരിയ : അതൊരു സെറ്റ് ചെടിയാണ് മോനെ,, പണ്ട് കാലത്തെ രാജാക്കന്മാർ മാത്രം കഴിച്ചിരുന്നു എന്ന് പല ചരിത്ര ഗ്രന്ഥങ്ങളിലും രേഖപ്പെടുത്തിയിട്ടുള്ള ഒരു ചെടി ..
ഞാൻ : എന്തുവാ അതിൻ്റെ പ്രത്യേകത…?
രശ്മി : എടാ അതിൻ്റെ പഴം പുരുഷൻ്റെ ലൈംഗീക തീക്ഷണം കൂട്ടും,, അതിൻ്റെ പൂവ് പൂക്കുമ്പോൾ ഒരു കിലോമീറ്റർ ചുറ്റളവിൽ അതിൻ്റെ സുഗന്ധം നിറഞ്ഞു നിൽക്കും… ഞങ്ങൾക്ക് കിട്ടിയ വിവരം അനുസരിച്ച് അ ചെടി പൂക്കുന്നത് ഈ മൂന്നു മാസം സമയങ്ങളിലാണ്..