റൂഹി : തും ഡോനോ ആവൂങ്കി നാ ( നിങ്ങള് രണ്ടും വരില്ലേ )
ഞാൻ : പക്കാ
റൂഹി : അച്ച ടീക്കേ ബൈ ബൈ….
ഞാൻ : ബൈ ബൈ…
സൂസി : ആരാ
ഞാൻ : മനസ്സിലായില്ലേ …
സൂസി : എന്താ കാര്യം
ഞാൻ : ഞാൻ പറഞ്ഞത് അല്ലേ ശെരി ഞാൻ ഇപ്പൊ വരാം എനിക്ക് കുറച്ച് സാനം വാങ്ങാൻ ഉണ്ട് നീ ഫ്രീ അല്ലേ
സൂസി ; ഹാ
ഞാൻ : ശെരി ഞാൻ കാർ എടുത്തിട്ട് വരാം നമ്മക്ക് പോവാം …
ഞാൻ ഉള്ളിലേക്ക് പോയി എല്ലാരും എന്തോ സംസാരത്തിൽ ആണ്
ഞാൻ : അതെ അമറേ
അമർ: ഉം
ഞാൻ : നാളെ ഞാൻ ഹരിയാന പോവാ
അമർ : ശെരി പറഞ്ഞല്ലോ നീ
ഞാൻ : ശെരി ആണ് … ടാ അച്ചു എവിടെ
നന്ദൻ : അവൻ വരും എന്തോ കാര്യത്തിന് പോയി
ഞാൻ : ശെരി സൂര്യ കാറിൻ്റെ കീ തന്നെ
സൂര്യ : അവിടെ കാണും എങ്ങോട്ടാ
ഞാൻ : ഞങ്ങള് ഷോപ്പിങ് ചെയ്യാൻ പോവാ
സൂര്യ : ആരൊക്കെ
ഞാൻ : ഞാൻ അർജ്ജു സൂസി
സൂര്യ : അവളെ ഒന്നും കാറിൽ കേറ്റാൻ പറ്റില്ല
ഞാൻ : അതെന്താ 😄
സൂര്യ : ഇനി ഞാൻ അതും പറഞ്ഞ് തരണോ …
ഞാൻ : എടാ എല്ലാർക്കും ഒരു അബദ്ധം പറ്റും
സൂര്യ : എന്നെ തുറിച്ച് നോക്കി ചാടി എണീറ്റു… അങ്ങനെ ആണോ അപ്പോ നിനക്ക് അറിയാം തെറ്റ് പറ്റും ആളുകൾക്ക് എന്ന്
ഞാൻ : പിന്നെ എല്ലാർക്കും തെറ്റ് പറ്റും എനിക്കും പറ്റിയിട്ടുണ്ട് ഒരുപാട് തെറ്റ്… ഞാൻ തല താഴ്ത്തി ഇരിക്കുന്ന അമൃതയെ നോക്കി പറഞ്ഞു ..
സൂര്യ : മതിയെടാ ശെരി തന്നെ അവൾക്ക് ഒരു തെറ്റ് പറ്റി അതിന് നീ ഇത്ര കേറി പോവുക ഒന്നും വേണ്ട ….അവൻ ഒച്ച ഇട്ട് സംസാരിക്കാൻ തുടങ്ങി